anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സുമേഷ് അച്യുതന്റെ വാഹന പര്യടനംവെയിൽ വകവെക്കാതെ ജനം; അവരെ ഒരു നോക്കു കാണാൻ സ്ഥാനാർത്ഥിയും

ചിറ്റൂരിലെ പൊള്ളുന്ന വെയിലിനെ വക വെയ്ക്കാതെ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതന്റെ വാഹനം കടന്നുപോകുന്ന സ്ഥലങ്ങളിൽ തിങ്ങി നിറഞ്ഞ് ജനക്കൂട്ടം. കാത്തുനിന്നവരെ ഒരു നോക്ക് കാണാൻ ഓടിയെത്തി സ്ഥാനാർത്ഥി. ആറാംദിനമായ ബുധനാഴ്ച രാവിലെ എട്ടോടെ പെരുവെമ്പ് മണ്ഡലത്തിലെ ചീരയൻകാട് നിന്നാണ് തെരഞ്ഞെടുപ്പ് വാഹന പര്യടനം ആരംഭിച്ചത്. തുടർന്ന് പാലത്തുള്ളി, കല്ലൻച്ചിറ, പുളിന്നിരക്കോട്‌, തെക്കേപനംകുറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വൈകിട്ട് ചിറ്റൂർ മണ്ഡലത്തിലെ വടക്കത്തറ, മന്ദാടിയാർ ലൈൻ, നരംകുഴി, കൊശത്തറ, വാൽമുട്ടി, കുന്നത്തുപാളയം എന്നീ സ്ഥലങ്ങളിലും വാഹന പര്യടനം പൂർത്തിയാക്കി.  

നാളെ (2- 4 – 2026 ) വൈകിട്ട് 3.30 മുതൽ എരുത്തേമ്പതി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് വാഹന പര്യടനം തുടരും. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ.മോഹനൻ, മണ്ഡലം പ്രസിഡന്റുമാരായ മുരളി തറക്കളം, സുരേഷ്ബാബു, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജയദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രസന്ന, പഞ്ചായത്ത് അംഗങ്ങളായ ഭാഗ്യവതി, ഷീല, മിനിഷ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി വത്സൻ തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment