കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. സ്വപ്ന.എൻ.ആർ. കാറൽമണ്ണ നെച്ചിക്കോട്ടിൽ രാധാകൃഷ്ണന്റെയും സുശീലയുടെയും മകൾ ആണ്. ശ്രീലങ്കൻ വംശീയ സംഘർഷം വിഷയമായി തെരഞ്ഞെടുത്ത കൃതികളിലെ ലൈംഗീകാതിക്രമവും പ്രതിരോധവും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. പി.ടി.എം. ഗവ. കോളേജിലെ ഇംഗ്ലീഷ്
ഗവേഷണ കേന്ദ്രത്തിൽ ഡോ. ആബിദ ഫാറൂഖിയുടെ കീഴിലായിരുന്നു ഗവേഷണം. വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്. ഗായത്രി മകൾ ആണ്.