anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വർണ്ണ പൊലിമയിൽ ആറാടിയ മാങ്ങോട്ടുകാവ് പൂരം

ചെർപ്പുളശ്ശേരി. ആനപ്പൂരം എന്ന് പേരുകേട്ട മാങ്ങോട്ടുകാവിലെ പൂരത്തിന് സമാപനമായി. വൈകുന്നേരം 4 മണിയോടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൊട്ടും വാദ്യവുമായി ഗജവീരന്മാരുടെ അകമ്പടിയിൽ ചെറുവേലകൾ ഗ്രാമങ്ങളിൽ നിന്നും കൂടിച്ചേർന്ന് വലിയ വേലയായി മാങ്ങോട്ടുകാവിൽ എത്തിയപ്പോൾ വർണ്ണ വൈവിധ്യത്തിന്റെ പൊലിമയാണ് തീർത്തത്.1775057393812

കുതിരയും കാളയും കുമ്മാട്ടിയും വേലപ്പറമ്പിൽ അണിനിരന്നപ്പോൾ കല്ലൂർ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം ആസ്വാദകരിൽ അനുഭൂതി നിറച്ചു. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാർ അണിനിരന്നപ്പോൾ ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ പ്രദേശങ്ങളിൽ നിന്നും ക്ഷേത്ര പറമ്പിൽ എത്തിച്ചേർന്നത്.

1775057402009

ഫോട്ടോ. പ്രസാദ് പ്രസാദം

Spread the News

Leave a Comment