anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചിത്രീകരണ സെറ്റിൽവെച്ച് യുവതിയെ പീഡിപ്പിച്ചതിനാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്ന് കൊച്ചി പോലീസ് കമ്മീഷണർ

കൊച്ചി. പഴയ കേസിൽ അല്ല ഇത് ഇയ്യിടെ നടന്ന ഒരു പീഡന പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്  എന്ന് കൊച്ചി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട കുറെ നിബന്ധനകൾ ഉണ്ടെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംവിധായകൻ രഞ്ജിത്തിന് അറസ്റ്റ് ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു. യുവതിയും കുടുംബവും അത്യധികം മാനസിക പ്രയാസത്തിൽ ആണെന്നും പോലീസിൽ കാര്യങ്ങൾ വന്നു പറയുമ്പോൾ തന്നെ ആ മാനസിക പ്രയാസങ്ങൾ അവരെ അലട്ടിയിരുന്നതായും കമ്മീഷണർ മാധ്യമപ്രവർത്തകരെ അറിയിച്ചു. മാത്രമല്ല ഷൂട്ടിംഗ് സെറ്റിൽവെച്ച് ഉത്തരം ഒരു സംഭവം ഉണ്ടായപ്പോൾ തന്നെ സെറ്റിലുള്ള ആളുകൾ അത് അറിഞ്ഞിരുന്നതായും കമ്മീഷണർ പറഞ്ഞു. കസ്റ്റഡി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്നും ഇത്തരം കേസുകളിൽ പ്രധാനമായും മാക്സിമം തെളിവുകൾ സംഘടിപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം ശ്രദ്ധ ചെലുത്തും എന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.

Spread the News

Leave a Comment