അമ്പലപ്പാറ:വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൻ്റെ 64-ആം വാർഷികാഘോഷവും സേവനത്തിൽ നിന്ന് വിരമിക്കുന്ന ക്ലാർക്ക് എം.പി സുരേന്ദ്രൻ്റെ യാത്രയയപ്പ് സമ്മേളനവും (ഇണയം 2026) ഏപ്രിൽ 4 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് അംഗം ഇ.രമേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.പി ടി എ പ്രസിഡൻ്റ് കെ.ഷിജി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ , ഒറ്റപ്പാലം എൻ എസ് എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ഷിബിൻ, പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ,ടി. ശ്രീലത, കെ.മഞ്ജു, എ. ബീന, എം പി ടി എ പ്രസിഡൻ്റ്, രജനി കെ.അജിത് തമ്പാൻ, കെ.മുരളീകൃഷ്ണൻ, ഗോപാലകൃഷ്ണൻ, സ്കൂൾ ലീഡർ കെ.ജിഷ്ണ എം.പി സുരേന്ദ്രൻ എന്നിവർ സംസാരിക്കും. ‘നേർമൊഴി’ പത്രം പ്രകാശനവും എൻഡോവ്മെൻ്റ് വിതരണം എന്നിവയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്