കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒപ്പോ ഫൈന്‍ഡ് എക്സ് 9 എസ്, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയം ഹെഡ് ഓഫീസ് ഷോറൂമില്‍ എസ്തര്‍ അനില്‍, പാലായില്‍ അന്‍സിബ ഹസ്സന്‍, ഇടപ്പള്ളിയില്‍ അതിഥി രവി, കൊല്ലത്ത് ലക്ഷ്മി കീര്‍ത്തന തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും.
ക്യാമറ സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലുള്ള ഹാസല്‍ബ്ലാഡുമായി സഹകരിച്ചുള്ള ക്യാമറ സംവിധാനമാണ് ഒപ്പോ ഫൈന്‍ഡ് എക്‌സ് 9ട, ഫൈന്‍ഡ് എക്‌സ് 9 അള്‍ട്രാ മോഡലുകളുടെയും പ്രധാന ആകര്‍ഷണം. ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ കളര്‍ ഓഎസ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടെ ആണ് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നത്.
മീഡിയാടെക് ഡൈമന്‍സിറ്റി 9500എസ് ചിപ്സെറ്റാണ് ഓപ്പോ ഫൈന്‍ഡ് എക്സ്9എസ് മോഡലിന് കരുത്ത് പകരുന്നത്. 7,025 എംഎഎച്ച് ബാറ്ററിയോടുകൂടിയ ഈ ഫോണില്‍ 50-മെഗാപിക്സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് നല്‍കിയിരിക്കുന്നത്. ലാവന്‍ഡര്‍ സ്‌കൈ, മിഡ്‌നൈറ്റ് ഗ്രേ, സണ്‍സെറ്റ് ഓറഞ്ച് എന്നീ മൂന്ന് നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാകും.
ഓപ്പോ ഫൈന്‍ഡ് എക്സ്9 അള്‍ട്ര കമ്പനിയുടെ ഏറ്റവും ശക്തമായ ക്യാമറ ഫോണായാണ് അവതരിപ്പിക്കപ്പെടുന്നത്. 3 എന്‍എം സാങ്കേതികവിദ്യയില്‍ നിര്‍മിച്ച സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 7,050 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഗ്രഫി പ്രേമികളെ ലക്ഷ്യമിട്ട് 200-മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 200-മെഗാപിക്സല്‍ ടെലിഫോട്ടോ ലെന്‍സ്, 50-മെഗാപിക്സല്‍ പെരിസ്‌കോപ്പ് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. 10ഃ ഓപ്റ്റിക്കല്‍ സൂം പിന്തുണയുള്ള പെരിസ്‌കോപ്പ് ലെന്‍സ് ദൂരത്തിലുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പകര്‍ത്താന്‍ സഹായിക്കും.ഫോണ്‍: 9020100100.