anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ് തെക്കേഗ്രാമം സന്ദർശിച്ചു 

ചിറ്റൂർ: മലയാളഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛൻ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയായ ചിറ്റൂർ തുഞ്ചൻമഠം നിലകൊള്ളുന്ന തെക്കേഗ്രാമത്തിൽ സ്ഥാനാർഥി പര്യടനം നടത്തി. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച സ്ഥാനാർഥി തെക്കേ ഗ്രാമം ബ്രാഹ്മണ സഭ സെക്രട്ടറി രമണനെ സന്ദർശിച്ചു പിന്തുണ തേടി.

​ഗൃഹസന്ദർശനത്തിനിടെ അഡ്വ. വി മുരുകദാസിന്റെ സഹപ്രവർത്തകനായ അഡ്വ. ജിനപ്രസാദിന്റെ ജന്മദിനാഘോഷത്തിലും സ്ഥാനാർഥി പങ്കുചേർന്നു. ലോക്കൽ സെക്രട്ടറി എംജെ മാത്യു, നഗരസഭ കൗൺസിലർമാരായ ജെയിൻ ഹിലരിയോസ്, എം സ്വാമിനാഥൻ എന്നിവരും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ ഉടനീളം പങ്കെടുത്തു. വോട്ടർമാരുടെ ഹൃദ്യമായ സ്വീകരണമാണ് ഗ്രാമത്തിൽ ഉടനീളം ലഭിച്ചത്.

Spread the News

Leave a Comment