anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചാലക്കുടി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് മേലൂർ പഞ്ചായത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം.

മേലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടും വികസന ചർച്ചകൾ പങ്കുവെച്ചും മുന്നേറുന്ന പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ ശ്രദ്ധേയമായി.

​നൂറുകണക്കിന് പ്രവർത്തകരും വാദ്യമേളങ്ങളും അകമ്പടി സേവിച്ച പ്രകടനം കല്ലുകുത്തിയിൽ നിന്ന് തുടങ്ങി .

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിച്ചു ചാലക്കുടിയുടെ സമഗ്ര വികസനത്തിനും മാറ്റത്തിനുമായി എൻ.ഡി.എയെ പിന്തുണയ്ക്കണമെന്ന് സ്ഥാനാർഥി അഭ്യർത്ഥിച്ചു. തുടർന്ന് നടന്ന കൺവെൻഷൻ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ സുരേഷ് ഉദ്ഘാടനം ചെയ്തു ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൗമ്യ മോഹൻദാസ് അധ്യക്ഷത വഹിച്ചു, അഡ്വ ചാർളി പോൾ മുഖ്യ പ്രഭാഷണം നടത്തി ബി ഡി ജെ എസ് കൺവീനർ ബിജുപാൽ,സുബ്രഹ്മണ്യൻ മാസ്റ്റർ,ബിജെപി മണ്ഡലം പ്രാഭാരി അജയകുമാർ,സരസ്വതി രവി,

ട്വന്റി 20 കൺവീനർ ടോണി ജെ നെടുമ്പറമ്പൻ, ബി ജെ പി ചാലക്കുടി മണ്ഡലം പ്രസിഡന്റ്‌ ടി വി പ്രജിത്,ബി ജെ പി കൊരട്ടി മണ്ഡലം പ്രസിഡന്റ്‌ അനീഷ് ചെന്താമര,എന്നിവർ പങ്കെടുത്തു

Spread the News

Leave a Comment