പാലക്കാട് :മലമ്പുഴ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ സ്വീകരണ പര്യടനം വ്യവസായ മേഖലയെ ഇളക്കിമറിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ വ്യവസായ മേഖലയായിരുന്നിട്ടും തികഞ്ഞ അവഗണന മാത്രം നേരിടുന്ന കഞ്ചിക്കോട് മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞുമാണ് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടും വ്യവസായ മേഖലയുടെ മുരടിപ്പ് തുടരുന്നത് ചൂണ്ടിക്കാട്ടി, മോദി സര്‍ക്കാര്‍ നാളിതുവരെ നല്‍കിയ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് സി. കൃഷ്ണകുമാര്‍ തൊഴിലാളികളോട് വോട്ട് അഭ്യര്‍ഥിച്ചത്.
പാലക്കാട്ട് പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഉറപ്പു നല്‍കിയ മോദിയുടെ ഗ്യാരന്റി നടപ്പിലാവാന്‍ തൊഴിലാളികളുടെ പിന്തുണ സ്ഥാനാര്‍ഥി ഉറപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയിലെ കമ്പനി തൊഴിലാളികള്‍ പൂച്ചെണ്ട് നല്‍കി ഹാരാര്‍പ്പണം നടത്തിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. വാട്ടര്‍ടാങ്ക്, എ.വി.പി, പാണംപുള്ളി മേഖലകളിലെ ചുമട്ടുതൊഴിലാളികള്‍ ഹരാര്‍പ്പണം നടത്തി സി. കൃഷ്ണകുമാറിനെ വരവേറ്റു. റബ്ഫില ഇന്റര്‍നാഷണല്‍, എസ്.ഇ.എഫ്.പി.ആര്‍, എ.വി.പി, ഇമേജ്, എഫ്.സി.ആര്‍.ഐ, പാലക്കാട് സര്‍ജിക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ഥി പര്യടനം നടത്തി.
ബി.എം.എസ് സംസ്ഥാന സെക്രട്ടറി വി. രാജേഷ്, മേഖല പ്രസിഡന്റ് രമേശ്, മേഖലാ സെക്രട്ടറി സുജു ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഷണ്മുഖന്‍, ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം. സുരേഷ് കണ്ണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി. ചിദംബരന്‍, ബി.ജെ.പി-ബി.എം.എസ് മണ്ഡലം ഏരിയ നേതാക്കളായ പി.ആര്‍. വിശേഷ് സുരേഷ്, മോഹനന്‍, അനന്തന്‍, വി. ശശി, കെ.ആര്‍. ശ്രീജിത്ത്, ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വൈകീട്ട് മലമ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു സ്ഥാനാര്‍ഥിക്ക് സ്വീകരണം