ചിറ്റൂർ : നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ടി യു ചിറ്റൂർ ഡിവിഷൻ ഡോ. അബേദ്‌കർ സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. തുടർഭരണം ഉണ്ടായാൽ മാത്രമേ ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയൂ. അതിന് മൂന്നാമതും എൽ ഡി എഫ് അധികാരത്തിൽ വരണമെന്ന് അദ്ദേഹം പറഞ്ഞു. . . കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി ഐ ഐ ടി യു പ്രസിഡന്റ് ജോഷി ലാസർ, ഉസ്സനാർ, , ട്രഷറർ ബാലചന്ദ്രൻ, ഓഫീസ്എ അസോസിയേഷൻ ഭാരവാഹി ഷഫീക് എ ന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ബാലൻ സ്വാഗതവും
യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മുരുകൻ നന്ദിയും പറഞ്ഞു.