anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൃക്കാക്കര നിയോജകമണ്ഡലം സ്ഥാനാർത്ഥി അഖില്‍ മാരാര്‍ യാക്കോബായ സഭ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി

എറണാകുളം :കാക്കനാട് യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ അബൂണ്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ അനുഗ്രഹം തേടി. ഉച്ചയോടെ ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി ജേക്കബ് ഡോ.ടെറി തോമസ് ഇടത്തൊട്ടി, ജെയിംസ് എന്നിവര്‍ക്കൊപ്പമായിരുന്നു അഖില്‍ മാരാര്‍ ശ്രേഷ്ഠ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചത്. അഖില്‍ മാരാരുമായി അല്‍പ്പ നേരം സംസാരിച്ച ബാവ. അദ്ദേഹത്തിന് എല്ലാവിധ വിജയാശംകളും നേര്‍ന്നാണ് യാത്രയാക്കിയത്. തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അദ്ദേഹം വോട്ട് അഭ്യര്‍ത്ഥിച്ചു

യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്കാ അബൂണ്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയെ സന്ദര്‍ശിച്ച് തൃക്കാക്കര നിയോജകമണ്ഡലം ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ അനുഗ്രഹം തേടിയപ്പോള്‍. ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി ജേക്കബ് ഡോ.ടെറി തോമസ് ഇടത്തൊട്ടി, ജെയിംസ് എന്നിവര്‍ സമീപം

 

Spread the News

Leave a Comment