പാലക്കാട് : യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയുടെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണം ക്രൈസ്തവ ദേവാലയങ്ങളിലെ സന്ദർശനത്തോടെ ആയിരുന്നു. തുടക്കം. ഇന്ന്ഓശാന തിരുനാൾ ദിവസം നിയോജകമണ്ഡലത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥനകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയും പങ്കുചേർന്നു. ചക്കാന്തറ സെന്റ് റഫേൽ ദേവാലയത്തിൽ നിന്നായിരുന്നു പര്യടനത്തിന് തുടക്കം ആയത്. ദേവാലയത്തിലെത്തിയ വിശ്വാസികളുമായി സ്ഥാനാർത്ഥി ഏറെ നേരം ചെലവഴിച്ചു. ദേവാലയത്തിലെ വൈദിക ശ്രേഷ്ഠരുടെ അനുഗ്രഹവും രമേഷ് പിഷാരടി തേടി. പിന്നീട് പിരായിരി കണ്ണോട്ടുകാവ് ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും സ്ഥാനാർത്ഥി പങ്കുചേർന്നു. തുടർന്ന് കൊടുന്തുരപ്പള്ളി വിമല ഹൃദയ ദേവാലയത്തിലും റോബിൻസൺസ് റോഡിലെ സി എസ് ഐ ദേവാലയത്തിലും,സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലും കണ്ണാടി പുഴയ്ക്കൽ ഹോളി ട്രിനിറ്റി ദേവാലയം എന്നിവിടങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥി സന്ദർശനം നടത്തി. ഇതിനിടയിൽ കാണിക്കമാതായിലെയും മേഴ്സിലെയും വയോജന സംരക്ഷണ കേന്ദ്രങ്ങളിലും രമേഷ് പിഷാരടി എത്തി അവിടുത്തെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മഞ്ഞക്കുളം ജുമാമസ്ജിദിലും സ്ഥാനാർഥിയെത്തി പിന്തുണ തേടി. അതിനുശേഷം സ്വയംവര സിൽക്‌സിന്റെ ഒന്നാം വാർഷിക പരിപാടിയിലും യുഡിഎഫ് സ്ഥാനാർഥി പങ്കെടുത്തു. ഞായറാഴ്ച ദിവസമായതിനാൽ പിന്നീട് നിരവധി വിവാഹ ചടങ്ങുകളിലും മറ്റും രമേഷ് പിഷാരടി പങ്കെടുത്തു. പിന്നീട് വൈകുന്നേരം മെഡിക്കൽ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഷാഫി പറമ്പിൽ എംപി നയിച്ച റോഡ് ഷോ പിരായിരി മണ്ഡലത്തിലാണ് സമാപിച്ചത്. യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോയ ശേഷമാണ് റോഡ് ഷോ പിരായിരിയിൽ സമാപിച്ചത്.