പാലക്കാട് :മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു കൊണ്ടായിരുന്നു. ഓശാന ഞായർ തിരുനാൾ ദിവസം നിയോജകമണ്ഡലത്തിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ എത്തിയ വിശ്വാസികളുമായി സ്ഥാനാർഥി ഏറെ നേരം പങ്കിട്ടു. രാവിലെ ഒലവക്കോട് സെന്റ് ജോസഫ് ഫെറോനെ ദേവാലയത്തിൽ ആയിരുന്നു സ്ഥാനാർത്ഥി സന്ദർശനം നടത്തിയത്. പിന്നീട് എലപ്പുള്ളി പഞ്ചായത്തിൽ ആയിരുന്നു സ്ഥാനാർത്ഥി പര്യടനം. എലപ്പുള്ളി പഞ്ചായത്തിലെ പള്ളത്തേരിയിൽ നിന്ന് ആരംഭിച്ച് കുണ്ടൻപാടം, കുന്നാച്ചി, രാമശ്ശേരി, മടച്ചിപ്പാടം, മണിയേരി, ഒമയൻ പള്ളം എന്നിവിടങ്ങളിലൂടെ കടന്നുപോയ സ്ഥാനാർത്ഥി പര്യടനം എലിയപ്പാടത്ത് സമാപിച്ചു. പിന്നീട് ഏതാനും ചില വിവാഹ ചടങ്ങുകളിലും മറ്റുമാണ് സ്ഥാനാർത്ഥി പങ്കെടുത്തത്. വൈകുന്നേരം പുതുപ്പരിയാരം പഞ്ചായത്തിൽ ആയിരുന്നു സ്ഥാനാർത്ഥി എ സുരേഷിന്റെ പര്യടനം. വള്ളിക്കോട് ജംഗ്ഷനിൽ നിന്നും തുടങ്ങിയ സ്ഥാനാർത്ഥി പര്യടനം വാർക്കാട്, മുട്ടിക്കുളങ്ങര, കടമ്പടി പുര, എസ്റ്റേറ്റ് ജംഗ്ഷൻ, കാവിൽപാട്, അത്താണിപ്പറമ്പ് എന്നിവിടങ്ങളിലൂടെ കടന്നുപോയ ശേഷം ലക്ഷംവീട്ടിൽ സമാപിച്ചു. സ്ഥാനാർത്ഥി പര്യടനത്തിനിടെ പലർക്കും സ്ഥാനാർത്ഥിയുമായി പങ്കുവയ്ക്കുവാൻ ഉണ്ടായിരുന്നത് കഴിഞ്ഞ കാലത്തെ എംഎൽഎയുടെ പരാജയങ്ങളെ പറ്റിയായിരുന്നു. പണി പൂർത്തീകരിക്കപ്പെടാത്ത പാലങ്ങളും തകർന്നു കിടക്കുന്ന റോഡുകളും മറ്റ് അടിസ്ഥാന ആവശ്യങ്ങളിലെ അനുകൂല സമീപനം ഇല്ലായ്മയും ജനങ്ങൾ എ സുരേഷിനു മുൻപിൽ ചൂണ്ടിക്കാട്ടി. ജനങ്ങൾ പങ്കുവെച്ച പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉറപ്പാണെന്ന മറുപടി നൽകിയാണ് അവിടങ്ങളിൽ നിന്നും എ സുരേഷ് മടങ്ങിയത്.
മലമ്പുഴ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ(2 മണ്ഡലം തല പരിടണം വിവിധ പഞ്ചായത്തുകളിൽ