anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കൊഴിഞ്ഞാമ്പാറ മാരത്തണിൽ പങ്കെടുത്ത് യു. ഡി. എഫ് സ്ഥാനാർഥി അഡ്വ.സുമേഷ് അച്യുതൻ എൽഡിഎഫ് സ്ഥാനാർത്ഥി  സുമേഷ് അച്ഛനൊപ്പം സെൽഫി എടുത്തു  

ചിറ്റൂർ: മത്സരാർത്ഥികൾക്കൊപ്പം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതനും പങ്കെടുത്തതോടെ കൊഴിഞ്ഞാമ്പാറ മാരത്തൺ ആവേശഭരിതമായി. കൊഴിഞ്ഞാമ്പാറ അത്‌ലറ്റിക് ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് മാരത്തണിൽ അഞ്ച് കിലോമീറ്റർ ഓട്ടത്തിലാണ് സുമേഷ് അച്യുതൻ മത്സരിച്ചത്. നാലു വയസ്സു മുതൽ 70 വയസ്സുവരെയുള്ളവർ മത്സരത്തിൽ പങ്കെടുത്തു.  

കൊഴിഞ്ഞാമ്പാറ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തൺ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ വിഭാഗങ്ങളിലായാണ് നടന്നത്. മത്സരത്തിൽ ആയിരത്തി ഇരുന്നൂറോളം പേർ പങ്കെടുത്തു. ആവേശപ്പോരാട്ടം കോളേജ് ഗ്രൗണ്ടിൽ സമാപിച്ചു. വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചത്. ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും നേതൃത്വം നൽകി. തുടർന്ന് മത്സരാർത്ഥികളോടും നാട്ടുകാരോടും വോട്ടഭ്യർത്ഥിച്ചു.

Spread the News

Leave a Comment