anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മഹാത്മാ പുരസ്കാരം നേടിയ എടപ്പറ്റ ഗ്രാമ പഞ്ചായത്തിന് സഫാ ഗ്രൂപ്പിന്റെ ആദരം

WhatsApp Image 2026 03 25 at 7.20.55 PM

മലപ്പുറം. തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനത്തോടെ *മഹാത്മാ പുരസ്കാരം* നേടിയ എടപ്പറ്റ ഗ്രാമ പഞ്ചായത്തിനെ സഫാ ഗ്രൂപ്പ്‌ ആദരിച്ചു.

സമൂഹത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. എടപ്പറ്റ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്‌ സി. മുഹമ്മദ്‌ ബാബു,
സെക്രട്ടറി കെ. ബിജു എന്നിവർക്ക്
സഫാ ഗ്രൂപ്പ്‌ ജനറൽ മാനേജർ കെ. ടി. അബ്ദുൽ മജീദ്
പ്രത്യക മെമെന്റോ കൈമാറി.
ചടങ്ങിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സാജിത. എ. ടി, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ ചിത്രാ പ്രഭാകരൻ, വൈസ് ചെയർപേഴ്ൺ സനീറ ബാനു, സഫാ ഗ്രൂപ്പ്‌ അസിസ്റ്റന്റ് പി. ആർ മാനേജർ വി. പി. യാസർ, പി. ആർ. ഒ. സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.

Spread the News

Leave a Comment

*മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍* മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസഥര്‍ മാരത്തോണില്‍ പങ്കെടുത്തു.