anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മലമ്പുഴ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുമായി ചർച്ച നടത്തി എ പ്രഭാകരൻ

WhatsApp Image 2026 03 25 at 7.20.55 PM

പാലക്കാട്‌ :മരുതറോഡ് പഞ്ചായത്തിൽ കിഫ്‌ബി പദ്ധതിയുടെ ഭാഗമായി പാടലിക്കാട്, ടെക്നിക്കൽ ഹൈസ്കൂൾ പ്രദേശങ്ങളിൽ നിർമ്മിച്ച ജലസംഭരണ ടാങ്കുകൾ മുഖേന പഞ്ചായത്തിൽ സമഗ്ര ജലവിതരണം നടപ്പിലാക്കിയിരുന്നു. കൂടാതെ ജലജീവൻ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വാട്ടർ കണക്ഷനും ഉറപ്പാക്കിയിരുന്നു.

എന്നാൽ നിലവിൽ ടാങ്കുകളിൽ വെള്ളം സംഭരിക്കുന്നതിലും വിതരണത്തിലും ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്താതെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. വേനൽക്കാലം ശക്തമായതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യമാണ്.

ഇത് പരിഹരിക്കേണ്ട വിഷയത്തിൽ പഞ്ചായത്ത് ഭരിക്കുന്ന കോൺഗ്രസ് ഭരണസമിതി രാഷ്ട്രീയ ലാഭം തേടുകയാണ്. ഡാമിൽ നിന്ന് ടാങ്കുകളിലേക്ക് ഇടതടവില്ലാതെ പമ്പിംഗ് നടത്തുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിച്ച് ജലവിതരണം തങ്ങളുടെ ഇഷ്ടാനുസരണം നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിൽ ഉണ്ടായിരുന്നത്.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി എം.എൽ.എ എ. പ്രഭാകരന്റെ നേതൃത്വത്തിൽ കൽമണ്ഡപത്തെ ജലവിഭവ വകുപ്പ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.

Spread the News

Leave a Comment

WhatsApp Image 2026 03 31 at 9.00.17 AM