anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നരേന്ദ്രമോദിയുടെ സന്ദർശനം പാലക്കാട്‌ ജില്ലയിൽ രാഷ്ട്രീയ മാറ്റത്തിനു വേഗം കൂട്ടും..

ഷൊർണുർ :പ്രധാന മന്ത്രിയുടെ സന്ദർശനം പാലക്കാട്‌ ജില്ലയിൽ രാഷ്ട്രീയ മാറ്റത്തിനു വേഗം കൂട്ടും എന്ന് ബിജെപി പാലക്കാട്‌ വെസ്റ്റ് ജില്ല പ്രസിഡന്റ്‌ പി. വേണുഗോപാലൻ പറഞ്ഞു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി 300നു അടുത്ത് വാഹനങ്ങളിൽ ആയി 10000ൽ അധികം പ്രവർത്തകർ പാലക്കാട്‌ വെസ്റ്റ് ജില്ല യിൽ നിന്ന് പങ്കെടുക്കും. ഇടതു വലതു മുന്നണികളുടെ ഭരണം പാലക്കാട് ജില്ലക്ക് കാര്യമായ ഒരു സംഭാവനയും നൽകിയിട്ടില്ല. അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കപെട്ടിട്ടില്ല. ഡീൽ വിവാദങ്ങളിലൂടെ യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതു വലതു മുന്നണികൾ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ വരവോടെ വികസിത കേരളത്തെ കുറിച്ച് ചർച്ച ആകും.ഷൊർണുർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചു നടന്ന പത്ര സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ്‌ R. രഞ്ജിത്, മേഖല വൈസ് പ്രസിഡന്റ്‌ kv ജയൻ, മണ്ഡലം ജനറൽ സെക്രട്ടറി ഗോപകുമാർ, രാജേഷ് വെള്ളോത് തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment