പെരിന്തൽമണ്ണ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഗാനമായ ഇടതുപക്ഷം ഹൃദയപക്ഷം.. എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ സമൂഹമധ്യത്തിൽ ചർച്ചയായിട്ടുള്ളത്. ആനമങ്ങാട് സാമൂഹ്യ രാഷ്ട്രീയം മേഖലകളിൽ നിറസാന്നിധ്യമായ ഗിരിജ ബാലകൃഷ്ണൻ ആണ് ഗാനം ആലപിച്ചിട്ടുള്ളത്. ഭർത്താവായ ബാലകൃഷ്ണന് ആനമങ്ങാടിന്റെ രചനയും ഗിരിജ ബാലകൃഷ്ണന്റെ ആലാപനവും ഒത്തുചേർന്നപ്പോൾ ഒരു ഇടതുപക്ഷ കുടുംബത്തിന്റെ പാർട്ടിയോടുള്ള മമതയുടെയും സ്നേഹത്തിന്റെയും നിറക്കാഴ്ചയായി ഗാനം മാറിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരാണ് ഈ ദമ്പതികൾ. അതിലുപരിയായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരാർത്ഥിയും അതിനു മുൻപ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു ഗിരിജാ ബാലകൃഷ്ണൻ. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള ഈ ദമ്പതികൾക്ക് കല ഒരു ഉപാസനയാണ്. ഏതായാലും ഗാനം ഇപ്പോൾ കേരളക്കരയാകെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി ഉപയോഗിച്ചു വരുന്നുണ്ട്.