anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പോരാട്ടവീഥിയിലെ ഒരു സൗഹൃദക്കാഴ്ച

WhatsApp Image 2026 03 25 at 7.20.55 PM

IMG 20260327

ഷൊർണൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥി പി മമ്മിക്കുട്ടിയും യു ഡി എഫ് സ്ഥാനാർത്ഥി പി ഹരിഗോവിന്ദനും നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ച സമ്മാനിച്ചു കൊണ്ടാണ്  ആലിംഗനത്തിൽ അവർ ഒന്നിച്ചു ചേർന്നത്. കണ്ടുനിൽക്കുന്നവരിൽ ആനന്ദവും അതിലേറെ ആകാംക്ഷയും നിറഞ്ഞതായിരുന്നു ഈ രണ്ടു സ്ഥാനാർത്ഥികളുടെ കൂടിക്കാഴ്ച. ചെർപ്പുളശ്ശേരിയിലെ വൺ ന്യൂസ് ചാനൽ ആണ്   ” MEET THE CANDIDATES” എന്ന പരിപാടിയിൽ ഇരുവരെയും അണിനിരത്തിയത്.

രാഷ്ട്രീയത്തിൽ ആശയപരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും വ്യക്തിപരമായി എല്ലാവരും നല്ല സൗഹൃദത്തിലാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പലപ്പോഴും ഒരേ വേദിയിൽ ഭക്ഷണം കഴിച്ചും ഒരുമിച്ച് ഫോട്ടോ എടുത്തും സ്നേഹം പങ്കുവെച്ചും കാണുമ്പോൾ പരസ്പരം പോരടിക്കുന്ന രാഷ്ട്രീയ അടിമകൾ ഒന്നും മനസ്സിലാവാതെ വീണ്ടും അവരുടെ നിലവാരം കുറഞ്ഞ രാഷ്ട്രീയം പുറത്തെടുക്കുന്നു.. എന്നാൽ നേതാക്കൾ ആകട്ടെ വേദികൾ പങ്കിട്ടും ഓണമുണ്ടും, ഇഫ്താർ നടത്തിയും ഒരുമിച്ച് ചേരുന്നു. എല്ലാ സ്ഥലത്തും ഇങ്ങനെയൊക്കെയാണ്. എന്നാൽ കൊടിയുടെ പേരിൽ കലഹം ഉണ്ടാക്കുന്ന താഴെ തട്ടിലുള്ള രാഷ്ട്രീയം പോലും അറിയാത്ത പാവപ്പെട്ട ജനങ്ങൾ തമ്മിൽ കലഹിച്ചും തന്റെ സ്ഥാനാർത്ഥി ജയിക്കണം എന്ന പേരിൽ അക്രമം അഴിച്ചുവിട്ടു നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ നിങ്ങൾ ഒരു കാര്യം ഓർക്കുക ഈ മുകളിലെ ഫോട്ടോ നോക്കി നിങ്ങളുടെ നേതാക്കൾ രാഷ്ട്രീയ വൈരം മറന്ന് പരസ്പരം കെട്ടിപ്പിടിച്ചും സ്നേഹിച്ചും ആണ് കഴിയുന്നത് എന്ന് ഒരു നിമിഷമെങ്കിലും ഓർത്താൽ നന്ന്.

 

 

 

Spread the News

Leave a Comment

*മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍* മലപ്പുറം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസഥര്‍ മാരത്തോണില്‍ പങ്കെടുത്തു.