അഗളി. നിയമസഭ ഇലക്ഷന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിവന്ന പ്രത്യേക പരിശോധനയിൽ അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഷോളയൂർ വില്ലേജിൽ ഊത്തുകുഴി ദേശത്ത് ഊത്തുകുഴി ഉന്നതിയിൽ മരുതൻ മകൻ ശിവൻ എന്നയാൾ തന്റെ വാഴത്തോട്ടത്തിനിടയിൽ ഉദ്ദേശം നാലുമാസം പ്രായം വരുന്ന 34 കഞ്ചാവ് ചെടികൾ നട്ടു പരിപാലിച്ചു വന്നത് അഗളി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ്‌ലാസ് അലിയും പാർട്ടിയും ചേർന്ന് കണ്ടെടുത്തു കേസാക്കി, തൽസമയം പ്രതി സ്ഥലത്തില്ലാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളതല്ല, പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പാർട്ടിയിൽ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സമോദ് എസ് സിവിൽ എക്സൈസ് ഓഫീസർമാരായ രജീഷ് ഭോജൻ രംഗൻ, ceo ഡ്രൈവർ വിനോദ് എന്നിവർ പങ്കെടുത്തു..