ചിറ്റൂർ : ” നൻഡ്രിങ്ങപ്പാ നന്ദ്രി, എത് ഇല്ലേലും എങ്കൾക്ക് നാങ്ക സാകപോറ കാലത്തിലും നീങ്ക തണ്ണി കൊടുക്ക്ത് , പെൻഷൻ കൊടുക്ക്ത്, ഇപ്പൊ എല്ലാ തനിമയതാ വാഴ്ന്തിട്ടിരിക്കറോം ” നീങ്ക കണ്ടിപ്പാ ജയിചിടുവീങ്കേ.. ” വടകരപ്പതി പഞ്ചായത്തിലെ 75 വയസ്സുകാരി
സന്തോഷമ്മ എൽ ഡി എഫ് സ്ഥാനാർഥി അഡ്വ വി മുരുകദാസ്സിനോട് സന്തോഷത്തോടെ പറഞ്ഞപ്പോൾ കേട്ടു നിന്നവരുടെ മനസ്സും നിറഞ്ഞു. മണ്ഡലം പര്യടനത്തിനിടെ സ്വരപ്പാറയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലിരുന്നാണ് അമ്മ ഇങ്ങനെ പറഞ്ഞത്. ഒരു കാലത്ത് വടകരപ്പതി എരുത്തിയമ്പതി പഞ്ചായത്തുകൾ ജലക്ഷാമം നേരിട്ടിരുന്ന ഭാഗങ്ങളായിരുന്നു. എൽ ഡി എഫ് ഭരണകാലത്താണ് ഇവിടങ്ങളിലേക്ക് ജലലഭ്യത ഉണ്ടായി തുടങ്ങിയത്.
കുടിവെള്ള പ്രശ്നം പരിഹരിച്ചതും പ്രദേശത്ത് വികസനം വന്നതുമെല്ലാം തൊഴിലാളികൾ സന്തോഷത്തോടെ പങ്കുവെച്ചത്. തൊഴിലാളികളോടൊപ്പം സമയം ചിലവഴിച്ച സ്ഥാനാർത്ഥി അവരുടെ പിന്തുണ തേടി. വടകരപ്പതി
എരുത്തെമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലാണ് പര്യടനം നടന്നത് മണ്ഡലം സെക്രട്ടറി ആർ ശിവപ്രകാശ്, മണ്ഡലം സെക്രട്ടറി കെ ചെന്താമര, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ, വൈജെഡിഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി മഹേഷ് തുടങ്ങിയവക്കൊപ്പം പ്രാദേശിക നേതാക്കളും പങ്കെടുത്തു .