അങ്കമാലി. നോർക്ക റൂട്ട്സ് വൈസ് ചെയർമാനും മുൻ നിയമസഭാ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണൻ മഞ്ഞപ്ര യിലുള്ള സഞ്ജീവിനി ലൈഫ് കെയർ വില്ലേജിൽ സന്ദർശനം നടത്തി. ലോകോത്തര നിലവാരത്തിലുള്ള സഞ്ജീവിനി വെൽനസ് കെയർ സെന്റർ കേരളത്തിന് അഭിമാനമാണെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത്രയധികം ആധുനിക ഉപകരണങ്ങൾ മറ്റെവിടെയും കണ്ടിട്ടില്ലെന്നും മികച്ച ചികിത്സ കൊടുക്കുന്നതിന് ഇത് ഉപകരിക്കുമെന്നും ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു സഞ്ജീവിനി സി ഇ ഒ രഘുനാഥ്, പ്രതീഷ് കൃഷ്ണ തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിച്ചു.
No Comment.