ചിറ്റൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് മണ്ഡലത്തിൽ
റോഡ് ഷോ സംഘടിപ്പിച്ചു. തത്തമംഗലം പള്ളിമുക്കിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ചെണ്ടമേളവും നൂറുകണക്കിന് പ്രവർത്തകരും വാഹനങ്ങളും അണിനിരന്നു.
റാലി ചിറ്റൂർ മേട്ടുപ്പാളയത്ത് സമാപിച്ചു. .സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം തത്തമംഗലം ലോക്കൽ സെക്രട്ടറി അനീഷ് അധ്യക്ഷനായി ഐ എസ് ജെ ഡി നിയോജക മണ്ഡലം അധ്യക്ഷൻ കെ ചെന്താമര, വൈ ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ടി മഹേഷ്, സി പി ഐ എം ഏരിയ കമ്മിറ്റി അംഗം സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.