പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി, ജനങ്ങളോടടുത്ത് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതൻ. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അദ്ദേഹം പര്യടനം നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കി. വടകരപ്പതി പഞ്ചായത്തിലെ വേലന്താവളം, ആട്ടയാംപതി, കിണർ പള്ളം, കേരാംപാറ എന്നിവിടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ചിറ്റൂർ നിയോജക മണ്ഡലത്തിലെ നെൽ കർഷകരുടെ സംഗമം സംഘടിപ്പിച്ചു. കർഷക സംഗമത്തിൽ കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മോഹനൻ അധ്യക്ഷനായി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി. ഇക്ബാൽ, വിവിധ പ്രദേശങ്ങളിലെ നെൽ കർഷകർ പങ്കെടുത്തു.