anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചിറ്റൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ പര്യടനം ആവേശകരമായി തുടരുന്നു

ചിറ്റൂർ: മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി മുന്നേറുന്നു. പൊൽപ്പുള്ളി, തത്തമംഗലം മേഖലകളിലായിരുന്നു തിങ്കളാഴ്ചത്തെ പ്രധാന പര്യടനം. തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, വിവിധ സ്ഥാപനങ്ങൾ, സ്കൂളുകൾ എന്നിവടങ്ങളിൽ നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. എത്തുന്നിടത്തെല്ലാം ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്..

തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള കൂടിക്കാഴ്ച പലപ്പോഴും വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭിഭാഷകൻ എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും തങ്ങൾക്ക് മുരുകദാസ് നൽകിയ സഹായങ്ങൾ പലരും നന്ദിയോടെ സ്മരിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ വികസനത്തിന്റെ തുടർച്ചയ്ക്കായി എൽ.ഡി.എഫിനൊപ്പം നിൽക്കുമെന്ന് തൊഴിലാളികൾ ഉറപ്പുനൽകി.

തിരഞ്ഞെടുപ്പിന് ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വോട്ടർമാരോട് നേരിട്ട് സംവദിച്ച സ്ഥാനാർത്ഥി, ഓരോ പ്രവർത്തകനും താനാണ് സ്ഥാനാർത്ഥി എന്ന ബോധ്യത്തോടെ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിച്ചു. വികസനത്തുടർച്ചയ്ക്കായി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Spread the News

Leave a Comment