anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചിറ്റൂർ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് നടന്ന കെ എസ് ടി എ ചിറ്റൂർ ഉപജില്ല യാത്രയയപ്പ്

നല്ലേപ്പിള്ളി പഞ്ചായത്ത് ഹാളിൽ നടന്ന കെ എസ് ടി എ ചിറ്റൂർ ഉപജില്ല യാത്രയയപ്പ് സമ്മേളനത്തിലും സ്ഥാനാർഥി പങ്കെടുത്തു. കേരളത്തിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന തെരഞ്ഞെടുപ്പ് ആയിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു മൂന്നാമതും എൽഡിഎഫ് ഭരണത്തിൽ വരുമെന്നും അഡ്വ കെ മുരുകദാസ് പറഞ്ഞു. 

സിപിഎം ജില്ലാ കമ്മിറ്റി അംഗം ആർ ജയദേവൻ ഉദ്ഘാടനം ചെയ്തു.കെ എസ്ചി ടി എ ചിറ്റൂർ ഉപജില്ലാ പ്രസിഡണ്ട് കെ തുഷാര അധ്യക്ഷയായി. പി ജി ഗിരീഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ബാലുമനോഹർ, കെ വിജയ, കെ സിന്ധു, ജില്ലാ കമ്മിറ്റി അംഗം എം എസ് ശ്രീലേഖ എന്നിവർ പങ്കെടുത്തു. കെ എസ് ടി എ ചിറ്റൂർ ഉപജില്ല ജി ജയകുമാർ സ്വാഗതവും കെ എസ് ടി എ ഉപജില്ല വൈസ് പ്രസിഡന്റ്‌ എൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. 45 പേർക്കാണ് യാത്രയയപ്പ് നൽകിയത്.

Spread the News

Leave a Comment