anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വണ്ടിത്താവളത്തെ ഇളക്കിമറിച്ച് സുമേഷ് അച്യുതന്റെ റോഡ് ഷോ*

ചിറ്റൂർ :വണ്ടിത്താവളത്തെ ഇളക്കി മറിച്ച് ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ടോടെ നടന്ന റോഡ് ഷോയിൽ നിരവധി യു.ഡി.എഫ് പ്രവർത്തകരും നാട്ടുകാരും അണി നിരന്നു. വണ്ടിത്താവളത്ത് കഴിഞ്ഞ ദിവസം രാഷ്ട്രീയ എതിരാളികൾ നശിപ്പിച്ച സുമേഷ് അച്യുതന്റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലൂടെയായിരുന്നു യാത്ര. അക്രമ രാഷ്ട്രീയത്തെ അദ്ദേഹം റോഡ് ഷോയിലൂടെ വെല്ലുവിളിച്ചു. ഓരോ വോട്ടർമാരെയും നേരിൽക്കണ്ട് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. ജനങ്ങളുടെ എന്താവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി.

Spread the News

Leave a Comment