anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സുമേഷ് അച്യുതന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു

ചിറ്റൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. വണ്ടിത്താവളത്ത് സ്ഥാപിച്ച ബാനറുകളും പോസ്റ്ററുകളുമാണ് വ്യാപകമായി നശിപ്പിക്കപ്പെട്ട രീതിയിൽ ഇന്ന് (ഞായറാഴ്ച) രാവിലെ കാണപ്പെട്ടത്. പരാജയ ഭീതിയാണ് രാഷ്ട്രീയ എതിരാളികളെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്നതെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ രതീഷ് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന്റെ രാഷ്ട്രീയം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ പാർട്ടി പ്രവർത്തകർ പോലീസിൽ പരാതി നൽകി.

Spread the News

Leave a Comment