യുവജനങ്ങൾക്കായി കായികരംഗത്ത് നൂതന പദ്ധതികൾ ആരംഭിക്കുമെന്ന് ചിറ്റൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സുമേഷ് അച്യുതൻ. ചിറ്റൂർ സ്‌റ്റേ ഫിറ്റ് ടർഫിൽ നടന്ന ‘കളിക്കാം, പറയാം, കേൾക്കാം യൂത്ത് വിത്ത് എസ്.എ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയോടനുബന്ധിച്ച് വിവിധ കായിക മേഖലയിലെ ആളുകൾ സുമേഷ് അച്യുതനുമായി സംവദിച്ചു. തുടർന്ന് സൗഹൃദ ക്രിക്കറ്റ് മത്സരവും നടന്നു.