anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഷോർണൂർ എൽഡിഎഫ് സ്ഥാനാർത്ഥി പി മമ്മിക്കുട്ടി നാമ നിർദേശ പത്രിക സമർപ്പിച്ചു

ചെർപ്പുളശേരി  എൽഡിഎഫ് ഷൊർണുർ മണ്ഡലം സ്ഥാനാർഥി പി മമ്മിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ 11ന്‌ ഒറ്റപ്പാലം എകെജി മന്ദിരത്തിൽ നിന്നും നേതാക്കളുടെയും നൂറുകണക്കിന്‌ പ്രവർത്തകരുടെയും അകമ്പടിയോടെ ഒറ്റപ്പാലം തഹസിൽദാർ ഓഫീസിലെത്തി എആർഓ തഹസിൽദാർ പി പി സീനക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു. എൽഡിഎഫ്‌ കൺവീനർ കെ നന്ദകുമാർ, പി വിജയകുമാർ, കെ ബി സുബാഷ്, ഇ ചന്ദ്രബാബു, കെ ശ്രീധരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. കെഎസ്കെടിയു ഏരിയ കമ്മിറ്റിയാണ് പി മമ്മിക്കുട്ടിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനായി തുക നൽകിയത്‌. ഉച്ചയ്‌ക്ക്‌ ശേഷം മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സന്ദർശനം നടത്തി.

Spread the News

Leave a Comment