anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഡോം തിയേറ്റർ തുറന്നു; കോട്ടക്കുന്നിൽ വിനോദസാഹസികതയ്ക്ക് പുതുചിറകുകൾ

മലപ്പുറം: കോട്ടക്കുന്നിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവം സമ്മാനിച്ച് നവീന സാങ്കേതിക വിദ്യയിൽ നിർമിച്ച ഡോം തിയേറ്റർ പ്രവർത്തനം ആരംഭിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ തിയേറ്റർ സഞ്ചാരികൾക്ക് തുറന്ന് നൽകി. നവീകരിച്ച സൈക്കിൾ ട്രാക്കിന്റെയും ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടന്നു.

കോട്ടക്കുന്ന് പാർക്കിലെ മഴവീടിന് സമീപത്താണ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി ഡോം തിയേറ്റർ ഒരുക്കിയിരിക്കുന്നത്. തിയേറ്ററിനുള്ളിൽ പൂർണമായും വ്യാപിച്ചുനിൽക്കുന്ന സ്ക്രീനിലൂടെ 3ഡി ഗ്ലാസുകൾ ഇല്ലാതെ തന്നെ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവം ലഭിക്കും.

പേടിപ്പിക്കുന്നതും രസകരവുമായ ചെറു സിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ ഒരേസമയം 20 പേർക്ക് വരെ പ്രവേശിക്കാനാകുന്ന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം കോട്ടക്കുന്നിലെ വിനോദസഞ്ചാര രംഗത്തിന് കൂടുതൽ ആകർഷണം പകരുമെന്ന് അധികൃതർ അറിയിച്ചു

Spread the News

Leave a Comment