ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാലക്കാട്ടെ രമേഷ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടായ സമയത്ത് കോൺഗ്രസ് ആയ ആളാണ് രമേശ് പിഷാരടിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ് പിഷാരടിയെന്നും ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങൾ തിരിച്ചറിയുമെന്നും ഷാഫി പറഞ്ഞു. സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുണ്ടെന്നും വെയ്റ്റ് ആൻഡ് സീ എന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്
കേരളത്തിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് രമേശ് പിഷാരടി. പാര്‍ട്ടിക്ക് എല്ലാ സൗകര്യങ്ങളും അധികാരവും ഉളള സമയത്ത് എന്നാല്‍ ഞാനും കോണ്‍ഗ്രസാകാം എന്ന് വിചാരിച്ച് വന്നയാളല്ല അദ്ദേഹം. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ ആളാണ്. ആ രാഷ്ട്രീയം പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയും. എന്ന് ഷാഫി പറമ്പിൽ പറഞ്ഞു…