anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല .മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്Oര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. മീനമാസം ഒന്നിന് (മാർച്ച് 15) രാവിലെ 5 മണിക്കാണ് ദർശനത്തിനായി നട തുറക്കുക. മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും. ശബരിമല ഉത്സവത്തിനായി മാർച്ച് 22 വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. മാർച്ച് 23 ന് ശബരിമല ഉത്സവത്തിന് കൊടിയേറും. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാണ് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ 1 ന് രാവിലെ 9 മണിക്ക് സന്നിധാനത്തുനിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തിന് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെർച്ചൽ ക്യു വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെയ്യാവുന്നതാണ്.

Spread the News

Leave a Comment