*വരാനിരിക്കുന്ന നിയമസഭാ* *തെരഞ്ഞെടുപ്പിന്റെ* *മുന്നോടിയായുള്ള അധിക* *ജോലികൾക്കായി മുഖ്യ* *തെരഞ്ഞെടുപ്പ് ഓഫീസറുടെ* *കാര്യാലയത്തിൽ താൽകാലിക വിഭാഗങ്ങൾ രൂപീകരിച്ചു* *കൊണ്ടും, 2* *അഡീഷണൽ സിഇഒ മാരെ നിയമിച്ചുകൊണ്ടും ഉത്തരവായി*.
*തെരഞ്ഞെടുപ്പ് ( പെരുമാറ്റച്ചട്ടം*, *മീഡിയ ) വിഭാഗത്തിൽ . പി. ബി. നൂഹ് ഐ. എ. എസ്*, *തെരഞ്ഞെടുപ്പ് ( ധനവിനിയോഗം, ഐ ടി ) വിഭാഗത്തിൽ . ജെറോമിക്* *ജോർജ്. ഐ. എ. എസ് എന്നിവരാണ് നിയമിതരായത്*.
*തെരഞ്ഞെടുപ്പ്* *പ്രക്രിയ പൂർത്തിയാക്കുന്നതുവരെ ഈ ക്രമീകരണം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു*.
*പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട അനുമതി നൽകലും ലംഘനങ്ങൾ പരിശോധിക്കലുമാണ് പി ബി നൂഹ് ഐ എ എസ് നയിക്കുന്ന വിഭാഗത്തിന്റെ പ്രധാന ചുമതല*. *പെയ്ഡ് വാർത്തകൾ അടക്കമുള്ള കാര്യങ്ങളിൽ മാധ്യമങ്ങളെ നിരീക്ഷണവിധേയമാക്കൽ, മാധ്യമ *സംബന്ധിയായ പരാതികൾ* *എന്നിവ ഈ വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നു*.
*തെരഞ്ഞെടുപ്പ്* *കാലയളവിലെ ധന വിനിയോഗ നിരീക്ഷണവും* *എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ സംബന്ധിച്ച കാര്യങ്ങൾ, തപാൽ വോട്ടുകൾ, എലെക്ഷൻ കമ്മിഷനുമായിമായി ബന്ധപ്പെട്ട വെബ്സൈറ്റ് /ആപ്പുകളുടെ വിനിയോഗം എന്നിവയാണ് ജെറോമിക് ജോർജ് ഐ. എ. എസിന്റെ ചുമതലാപരിധി. ഇവരെ കൂടാതെ ഹർഷിൽ ആർ മീണ, IAS, മിഷൽ സാഗർ ഭരത് IAS എന്നിവരെ ഡെപ്യൂട്ടി CEO മാരായും നിയമിച്ചിട്ടുണ്ട്*