ചെർപ്പുളശ്ശേരി. കഥകളി രംഗത്ത് മുടി ചൂടാ മന്നനായ പത്മഭൂഷൻ കലാമണ്ഡലം രാമൻകുട്ടി നായരുടെ പതിമൂന്നാം ചരമവാർഷികം നിവാപം എന്ന പേരിൽ വെള്ളിനേഴിയിൽ തുടങ്ങി. വൈകുന്നേരം അഞ്ചുമണിക്ക് വെള്ളിനേഴി ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം നൃത്തവിഭാഗം അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ സദസ്സിന് വേറിട്ട അനുഭവമായി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി മമ്മിക്കുട്ടി, കെ പ്രേംകുമാർ എന്നീ എംഎൽഎമാർ പങ്കെടുത്തു.. നിവാ പം, രാജ്സം തുടങ്ങിയ പുരസ്കാരങ്ങൾ ചടങ്ങിൽ വെച്ച് വിതരണം ചെയ്തു.

തുടർന്ന് കഥകളിയും അരങ്ങേറി.