ചെർപ്പുളശ്ശേരി : വ്രതശുദ്ധിയുടെ പുണ്യമായ റംസാനിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട നോമ്പുതുറ കാഴ്ചവയ്ക്കുകയാണ് ജുമാ മസ്ജിദിന് സമീപം താമസിച്ചിരുന്ന പുഷ്പാ നിവാസിലെ സുഭദ്ര അമ്മയുടെ കുടുംബം അടയ്ക്കാപുപുത്തൂർ പള്ളിയിൽ വ്രതാരംഭത്തിൽ ഒരു ദിവസത്തെ നോമ്പുതുറ കഴിഞ്ഞ കുറെ വർഷങ്ങളായി നൽകിയിരുന്നത് സുഭദ്രാമയായിരുന്നു ഏഴുവർഷം മുൻപ് അവർ മരിച്ചെങ്കിലും അവരുടെ മക്കളും സഹോദരി രാധാ അമ്മയും ഭർത്താവ് ഗംഗാധരൻ നായരും ഇത്തവണയും പതിവു മുടക്കിയില്ല സുഭദ്രമ്മയുടെ മരണശേഷം അവരുടെ പാത പിന്തുടരുകയാണ് കുടുംബം… ഓണമായാലും വിഷു ആയാലും പ്രത്യേകം സദ്യ തയ്യാറാക്കി മദ്രസ വിദ്യാർത്ഥികൾക്കും അയൽവാസികൾക്കും സുഭദ്രമ്മ നൽകുമായിരുന്നു ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷങ്ങൾ നടക്കുമ്പോൾ ഇത്തരം പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരവും അനുകരണീയവും ആണെന്ന് ഉസ്താദ് മുഹമ്മദലി സഖാഫി അഭിപ്രായപ്പെട്ടു സുഭദ്രമ്മയുടെ മകനും പരിസ്ഥിതി സംഘടനയായ അടക്കാപുത്തൂർ സംസ്കൃതിയുടെ പ്രതിനിധിയുമായ രാജേഷ് അടയ്ക്കാപുത്തൂരിന്റെ നേതൃത്വത്തിൽ സംസ്കൃതി ഈ വർഷം നടപ്പിലാക്കുന്ന പേരക്ക 2026 പദ്ധതിയുടെ ഭാഗമായി നോമ്പുതുറക്ക് എത്തിയ എല്ലാവർക്കും പേരയ്ക്ക തൈകൾ വിതരണം ചെയ്തു, “*നാളെ ലോകം അവസാനിക്കുകയാണെങ്കിലും ഇന്ന് ഒരു മരം നടാൻ മടിക്കേണ്ടതില്ല”* എന്ന നബി വചനത്തെ അന്വർത്ഥമാക്കുന്ന ഈ പരിപാടി ഏറെ ശ്രദ്ധേയമായി ചടങ്ങിൽ പള്ളിക്കമ്മിറ്റി ഭാരവാഹികൾ, സുഭദ്ര അമ്മയുടെ കുടുംബം സംസ്കൃതി പ്രവർത്തകരായ യു.സി. വാസുദേവൻ കെ.ടി. ജയദേവൻ. തുളസി മണ്ണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു