anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരെ നിയമിച്ചു

പാലക്കാട്.    നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾക്കായി നോഡൽ ഓഫീസർമാരെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് ഉത്തരവിറക്കി. തിരഞ്ഞെടുപ്പ് ജോലികൾ കൃത്യമായി ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകൾ നൽകിയിരിക്കുന്നത്. നോഡല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കൽ – സുനിൽ കുമാർ കെ. – അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്. ക്രമസമാധാനം, സുരക്ഷാ പ്ലാൻ – ടി.എസ്. സിനോജ് – അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്. കമ്പ്യൂട്ടറൈസേഷൻ, ഐ.ടി – സുരേഷ് കുമാർ പി. – സീനിയർ ഡയറക്ടർ (ഐ.ടി) & ഡിസ്ട്രിക്ട് ഇൻഫോർമാറ്റിക്സ് ഓഫീസർ. കമ്മ്യൂണിക്കേഷൻ പ്ലാൻ, സൈബർ സുരക്ഷ – ശ്രുതി എസ്. – ഡിസ്ട്രിക്ട് ഇൻഫോർമാറ്റിക് അസോസിയേറ്റ്. ബാലറ്റ് പേപ്പർ, പോസ്റ്റൽ ബാലറ്റ് – ശ്രീജിത്ത് എസ്. – സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, കെ.ബി.ഐ.സി. ഉദ്യോഗസ്ഥ വിന്യാസം – ഷീജ വി.കെ. – ഹുസൂർ ശിരസ്തദാർ, കളക്ടറേറ്റ്. ഇ.വി.എം മെഷീനുകളുടെ മേൽനോട്ടം – അബ്ദുൽ ലത്തീഫ് എ. – സ്പെഷ്യൽ തഹസിൽദാർ, ലാൻഡ് റിഫോംസ്. ഗതാഗത ക്രമീകരണങ്ങൾ – മുജീബ് സി.യു. – റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ. പരിശീലന പരിപാടികൾ – ഷാനവാസ് ഖാൻ പി.എ. – സ്പെഷ്യൽ തഹസിൽദാർ, എൽ.എ.എൻ.എച്ച്. മെറ്റീരിയൽ മാനേജ്‌മെന്റ് – എൻ.എൻ. മുഹമ്മദ് റാഫി – തഹസിൽദാർ (റവന്യൂ റിക്കവറി). തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം – രാഖി സി.ജെ. – ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ്. വോട്ടർ ബോധവൽക്കരണം (സ്വീപ്) – രവി മീണ – അസിസ്റ്റന്റ് കളക്ടർ. മീഡിയ കമ്മ്യൂണിക്കേഷൻ – പ്രിയ കെ. ഉണ്ണികൃഷ്ണൻ – ജില്ലാ ഇൻഫർമേഷൻ ഓഫീസർ. ഐ.ടി ആപ്ലിക്കേഷനുകൾ – നൗഷാദ് എ. – ഡിസ്ട്രിക്ട് ടെക്നിക്കൽ ഓഫീസർ, ഇൻഫർമേഷൻ കേരള മിഷൻ. ഒബ്സർവർമാരുടെ ഏകോപനം – ആനന്ദ് എസ് കുമാർ – അസിസ്റ്റന്റ് ഡയറക്ടർ, എൽ.എസ്.ജി.ഡി. ഹെൽപ്പ് ലൈൻ, പരാതി പരിഹാരം – ഏലിയാമ്മ നൈനാൻ – ജില്ലാ പ്ലാനിങ് ഓഫീസർ. വോട്ടിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം – രാഗപ്രിയ – ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ. വെബ്കാസ്റ്റിങ് – യുസ്ര – ഡിസ്ട്രിക്ട് പ്രോജക്ട് മാനേജർ, കേരള സ്റ്റേറ്റ് ഐ.ടി മിഷൻ. എക്സൈസ് വിഭാഗം – സുധീർ ടി.എൻ. – എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. പോളിങ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം – ഡോ. അനൂബ് റസാഖ് – ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം). വോട്ടർ പട്ടിക മാനേജ്‌മെന്റ് – ജയ വി.ടി. – സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്. സെക്ടർ ഓഫീസർമാരുടെ ചുമതല – സബിത വാര്യർ – സീനിയർ സൂപ്രണ്ട്, കളക്ടറേറ്റ്. ഹരിതചട്ടം നടപ്പിലാക്കൽ – വരുൺ ജി. – ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ.
നിയമിക്കപ്പെട്ട നോഡൽ ഓഫീസർമാർ നിലവിലെ ഔദ്യോഗിക പദവികൾക്കൊപ്പം തന്നെ തിരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിക്കണമെന്ന് ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഇവരുടെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറും സംസ്ഥാനതല നോഡൽ ഓഫീസർമാരും കൃത്യമായ ഇടവേളകളിൽ വിലയിരുത്തും.

*എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം*

1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട വിമുക്തഭടന്‍മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2026 ഏപ്രില്‍ 30 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം ഉണ്ടാകുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.

*ക്വട്ടേഷന്‍ ക്ഷണിച്ചു*

2025 – 2026 സാമ്പത്തിക വര്‍ഷത്തില്‍ മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസിന് പരിധിയിലുള്ള 182 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 11 ന് ഉച്ചയ്ക്ക് ഒരുമണി വരെ. ലഭിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 9495934317, 9188959766

*കൂടിക്കാഴ്ച 12ന്*

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) തസ്തികയിലേക്ക് എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് 12ന് നടക്കും. അന്നേ ദിവസം രാവിലെ 10.30ന് നൂറണി ശാരദാ ശങ്കര കല്ല്യാണമണ്ഡപത്തിനടുത്ത് എന്‍.എച്ച്.എം ഓഫീസിലായിരിക്കും കൂടിക്കാഴ്ച നടക്കുകയെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695

*ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്*

അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഇന്‍സ്ട്രകര്‍മാരെ നിയമിക്കുന്നു. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക്ക് ഡീസല്‍, വെല്‍ഡര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയില്‍ ബിരുദം/ത്രിവല്‍സര ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈഴവ, തീയ്യ, ബില്ലവ, പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 13 ന് രാവിലെ 10.30ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924 296516.

*അപേക്ഷ ക്ഷണിച്ചു*

ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് പത്ത് മുതല്‍ ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 04923 222174, 9497412537, 9020056005.

*ടെന്‍ഡര്‍ ക്ഷണിച്ചു*

അട്ടപ്പാടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളില്‍ 2025-26 വര്‍ഷത്തെ പ്രീസ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം വില്‍പ്പന മാര്‍ച്ച് പത്തിന് അവസാനിക്കും. പൂരിപ്പിച്ച ടെന്‍ഡര്‍ ഫോമുകള്‍ ഇന്ന് (മാര്‍ച്ച് പത്തിന് വൈകീട്ട് മൂന്ന് വരെ ഓഫീസില്‍ സ്വീകരിക്കും. ലഭിച്ച ടെന്‍ഡര്‍ ഫോമുകള്‍ അന്നേ ദിവസം വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 04924 254234.

*ക്ഷേമനിധി വിഹിതം 25 വരെ അടയ്ക്കാം*

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2025-26 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 25 നകം പോസ്റ്റ് ഓഫീസില്‍ അടക്കണം. ക്ഷേമനിധി അടക്കാതെ വരുന്നത് അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങള്‍ ലഭ്യമാവുന്നതിന് തടസ്സം നേരിടേണ്ടി വരുമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

*അപേക്ഷ ക്ഷണിച്ചു*

കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷിനിസ്റ്റ് കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ 40 സീറ്റുകളിലേക്കാണ് പ്രവേശനം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.
2026 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 23 വയസ്സ് കവിയാത്തവര്‍ക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ആകെയുള്ള സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും പത്ത് ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും പത്ത് ശതമാനം മറ്റുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 2026 ജൂണ്‍ ഒന്‍പതിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ നേരിട്ട് എത്തിക്കേണ്ടതാണ്. ഫോണ്‍ ; 04922-256424, 9747172107, 9995526395.

*അപേക്ഷ ക്ഷണിച്ചു*

പാലക്കാട് ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ ആറ് വരെ അപേക്ഷിക്കാം. https://ths.polyadmission.org ലാണ് അപേക്ഷിക്കേണ്ടത്. അഭിരുചി പരീക്ഷയുടെയും സംവരണ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400672799, 9744694708.

Spread the News

Leave a Comment