*കഞ്ചിക്കോട് സൂര്യനഗറിലെ ‘സ്നേഹവീട്’ പകൽവീട്ടിൽ വയോജന സംഗമം പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസും പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി
പെയിൻ ആൻഡ് പാലിയേറ്റീവ് എൽഡർ കെയർ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മുതിർന്നവരുടെ ഭക്ഷണരീതികളെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ. ആതിര ക്ലാസെടുത്തു. സംഗമത്തിന്റെ ഭാഗമായി ‘മ്യൂസിക് ഓഫ് ശ്രീരാഗം’ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്ന് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ നിഷ, അനുജ, സത്യൻ, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന എസ്., ഡെപ്യൂട്ടി മീഡിയ ഓഫീസർ രജീന രാമകൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ, അംഗൻവാടി ടീച്ചർ ഓമന, സ്നേഹവീട് കെയർ ടേക്കർ കുമാരി, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശാപ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*
*പാലക്കാട്*