anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരി നഗരസഭയിലെ മാധ്യമ വിലക്ക്, ജനാധിപത്യത്തോടുള്ള വെല്ലുവിളി: : കോൺഗ്രസ്സ്

ചെർപ്പുളശ്ശേരി നഗരസഭയിലെ കൗൺസിൽ യോഗത്തിൽ മാധ്യമ വിലക്ക് ഏർപ്പെടുത്താനുള്ള നഗരസഭാ ഭരണ സമിതിയുടെ ഏകപക്ഷീയമായ നീക്കം പ്രതിഷേധാർഹവും , ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് ചെർളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബാലിശമായ കാരണങ്ങൾ നിരത്തി കൗൺസിൽ യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നതും , വാർത്ത റിപ്പോർട്ട് ചെയ്യുന്നതും തടഞ്ഞ അധികൃതരുടെ പ്രവർത്തി , എന്തിനെയൊക്കെയോ ഭയപ്പെടുന്നു എന്നുള്ളതിനുള്ള തെളിവും, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തേയും, , ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും നിഷേധിക്കുന്നതിന് തുല്യവുമാണെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
പത്ര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല എന്നും
ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി എന്തൊക്കെ ചെയ്തു, എന്തൊക്കെ ചെയ്യാൻ ഉദേശിക്കുന്നു എന്നുള്ളത് ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യയുണ്ടെന്നും.അതിന് പത്ര ദൃശ്യ മാധ്യമങ്ങളുടെ വായ മൂടി കെട്ടികൊണ്ട് വിലക്ക് ഏർപ്പെടുത്തുന്ന നഗരസഭാ അധികൃതരുടെ നടപടി അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും
ഇത്തരം ഏകാധിപത്യപരമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും
പത്രദൃശ്യമാധ്യമങ്ങൾക്ക് കൗൺസിൽ നടപടികൾ തടസ്സമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ടവർ ഉടനടി കൈക്കൊള്ളണ മെന്നും ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെടുന്നു എന്ന്‌ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  പി അക്ബർ അലി പറഞ്ഞു.

Spread the News

Leave a Comment