anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഐടി മികവിൽ വാണിയംകുളം TRKHSS ലിറ്റിൽ കൈറ്റ്സ് അവാർഡ് സബ്ജില്ലാ ഒന്നാം സ്ഥാനം

ഒറ്റപ്പാലം: സ്കൂൾ കുട്ടികളുടെ സാങ്കേതിക നൈപുണ്യവും ഐടി അധിഷ്ഠിത പ്രവർത്തനങ്ങളും വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് (Little KITEs) സബ് ജില്ലാതല അവാർഡിൽ വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഒറ്റപ്പാലം ഉപജില്ലയിലെ സ്കൂളുകൾക്കിടയിൽ നടത്തിയ കൃത്യമായ പ്രവർത്തനങ്ങളുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം.

സാങ്കേതിക മേഖലകളിൽ വിദ്യാർത്ഥികൾ കാഴ്ചവെച്ച മികവും, സ്കൂൾ യൂണിറ്റിന്റെ സജീവമായ പ്രവർത്തനങ്ങളുമാണ് സ്കൂളിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (KITE) ആണ് അവാർഡ് പ്രഖ്യാപിച്ചത്.

വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും, അവർക്ക് നേതൃത്വം നൽകുന്ന കൈറ്റ് മാസ്റ്റർമാരുടെയും മിസ്ട്രസ്മാരുടെയും കഠിനാധ്വാനത്തിനുള്ള അംഗീകാരമാണിതെന്ന് സ്കൂൾ ഹെഡ് മാസ്റ്റർ സി. കലാധരൻ അറിയിച്ചു. ഈ തിളക്കമാർന്ന വിജയത്തിൽ സ്കൂൾ മാനേജ്‌മെന്റ്, പി.ടി.എ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ആഹ്ലാദം പ്രകടിപ്പിച്ചു. സ്കൂൾ കൈറ്റ് യൂണിറ്റിനെ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു.

Spread the News

Leave a Comment