anugrahavision.com

മാധ്യമങ്ങളെ വിലക്കുന്ന നഗരസഭ ജനങ്ങളുടെ അറിയാനുള്ള അവകാശം നഷ്ടപ്പെടുത്തുന്നു

ചെർപ്പുളശ്ശേരി. ” നഗരസഭയ്ക്ക് അകത്തുനിന്നും കടക്ക്  പുറത്ത് ”  എന്ന മാധ്യമങ്ങളോടുള്ള സമീപനം ചെർപ്പുളശ്ശേരി നഗരസഭ അവസാനിപ്പിക്കണമെന്ന് മാധ്യമപ്രവർത്തകർ ആവശ്യപ്പെടുന്നു. നഗരസഭയുടെ എല്ലാ പരിപാടികളും മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്ന മാധ്യമപ്രവർത്തകരെയാണ് വിലക്കേർപ്പെടുത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. ഇത് തെറ്റായ നടപടിയാണെന്നും ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഇതുമൂലം നഷ്ടപ്പെടുന്നതെന്നും ചെർപ്പുളശ്ശേരി മാധ്യമ കൂട്ടായ്മയായ ചെർപ്പുളശ്ശേരി പ്രെസ്സ് ക്ലബ്‌ ഭാരവാഹികൾ പറഞ്ഞു. ഇനിയും മാധ്യമ വിലക്ക്  ഏർപ്പെടുത്തുന്ന പക്ഷം നഗരസഭയുടെ പരിപാടികൾ ബഹിഷ്കരിക്കുന്നത്   അടക്കമുള്ള നടപടികളിലേക്ക് കടക്കും എന്നാണ് മാധ്യമങ്ങൾ നൽകുന്ന സൂചന.

Spread the News

Leave a Comment