പാലക്കാട് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൊട്ടേക്കാട് സർക്കാർ എൽ. പി സ്കൂളിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. സർക്കാറിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ആറ് ക്ലാസ്സ് മുറികളോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന മുഹമ്മദ് മുട്ടത്ത് മാഷിന് ആദരവ് നൽകുകയും പ്രതിഭകൾക്കുള്ള സമ്മാനദാനവും വിദ്യാർത്ഥികളുടെ കലാപരിപാടിയായ ‘ഗാല 2026’ എന്നിവ നടന്നു.
പരിപാടിയിൽ എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. വാർത്ത അവതാരികയും ആർട്ടിസ്റ്റും ബിഗ് ബോസ് ഫെയ്മുമായ നാദിറ മെഹറിൻ മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എച്ച് ഷെരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.