പാലക്കാട്. മാർക്സിസ്റ്റ് കൂട്ടായ്മ എന്ന പേരിൽ പാലക്കാട് കഞ്ചിക്കോട് പാർവതി കല്യാണമണ്ഡപത്തിൽ നടന്ന സിപിഐഎമ്മിന്റെ വിമത കൺവെൻഷൻ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഏഴ് ജില്ലാ കമ്മിറ്റികൾ തങ്ങൾക്ക് പിന്തുണ നൽകിയതായി പി കെ ശശി അവകാശപ്പെട്ടു. പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷമായ പരാമർശങ്ങളാണ് പി കെ ശശി ഉന്നയിച്ചത്. സിപിഐഎമ്മിനെ തകർക്കാനുള്ള ശക്തികളാണ് ഇപ്പോൾ ജില്ലാ കമ്മിറ്റിയിൽ ഉള്ളതെന്നും ഇങ്ങനെ പോയാൽ പാലക്കാട് ജില്ലയിൽ സിപിഐഎം എന്ന പ്രസ്ഥാനം തന്നെ ഇല്ലാതാകുമെന്നും അത് ഉണ്ടാവാൻ പാടില്ല എന്ന നിബന്ധനയാണ് ഈ വിമത കൺവെൻഷൻ ലക്ഷ്യമിടുന്നതെന്നും പി കെ ശശി പറഞ്ഞു. ആയിരക്കണക്കിന് പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ നിന്നായി കൺവെൻഷനിൽ പങ്കുകൊണ്ടു. ചെർപ്പുളശ്ശേരിയിൽ നിന്നും മുതിർന്ന നേതാവായ ഉമ്മറിന്റെ മകൻ സാബു അടക്കമുള്ള വരും കൺവെൻഷനിലെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.