anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ 39121 വിദ്യാര്‍ഥികൾ

പാലക്കാട്  ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി റെഗുലര്‍ വിഭാഗത്തില്‍ 39121 വിദ്യാര്‍ഥികള്‍ നാളെ (മാര്‍ച്ച് അഞ്ച്) എസ്എസ്എല്‍സി പരീക്ഷ എഴുതും. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 17994 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. അതില്‍ 9092 ആണ്‍കുട്ടികളും 8902 പെണ്‍കുട്ടികളുമാണ് ഉള്ളത്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 6419 ആണ്‍കുട്ടികളും 6041 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12373 വിദ്യാര്‍ഥികളും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 3751 ആണ്‍കുട്ടികളും 3677 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8754 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. 193 കേന്ദ്രങ്ങളിലായാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ മൂന്നെണ്ണം ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും ഒന്ന് ബധിര വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള കേന്ദ്രങ്ങളാണ്.

 

*പുസ്തകങ്ങള്‍ നല്‍കി*

ഒറ്റപ്പാലം മണ്ഡലത്തിലെ സര്‍ക്കാര്‍ – എയ്ഡഡ് എല്‍.പി,യു.പി സ്‌കൂളുകള്‍ ലൈബ്രറികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും പുസ്തകങ്ങള്‍ നല്‍കി. പുസ്തക വിതരണോദ്ഘാടനം അഡ്വ. കെ.പ്രേംകുമാര്‍.എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എ യുടെ 2025-26 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ വകയിരുത്തി 86 വിദ്യാലയങ്ങള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ലക്കിടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ചിത്ര അധ്യക്ഷയായി. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. സുമ, സ്ഥിരം സമിതി അധ്യക്ഷരായ കെ രാധാകൃഷ്ണന്‍, കെ ഗംഗാധരന്‍ ഒറ്റപ്പാലം ബി പി സി വെങ്കിടേശ്വരന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

*ജലഗുണനിലവാരം അറിയാന്‍ ആറ് ലാബുകള്‍ സജ്ജമാകുന്നു*

തൃത്താല മണ്ഡലത്തിലെ ആറ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ജല ഗുണ നിലവാര പരിശോധന ലാബുകള്‍ യാഥാര്‍ഥ്യമാകുന്നു. കിണറുകളുള്‍പ്പെടെയുള്ള പ്രാദേശിക ജലസ്രോതസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഓരോ വീടുകളിലും സേവനം വാതില്‍പ്പടികളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ മന്ത്രി എം ബി രാജേഷിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഒരു വിദ്യാലയത്തിന് നാല് ലക്ഷം രൂപ വീതമാണ് വിനിയോഗിക്കുന്നത്.ഗവ.ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളായ കുമരനെല്ലൂര്‍, ആനക്കര ,മേഴത്തൂര്‍, കല്ലടത്തൂര്‍, ചാലിശ്ശേരി, ചാത്തന്നൂര്‍ എന്നീ വിദ്യലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെമിസ്ട്രി അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളാണ് പരിശോധന നടത്തുക.

 

*ടെന്‍ഡര്‍ ക്ഷണിച്ചു*

കൊല്ലങ്കോട് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള 171 അങ്കണവാടികള്‍ക്ക് 2025- 26 സാമ്പത്തികവര്‍ഷം പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 16. കൂടുതല്‍ വിവരങ്ങള്‍ പുതുനഗരം പഞ്ചായത്ത് ഓഫീസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഐ സി ഡി എസ് ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 254647.

*അപേക്ഷ ക്ഷണിച്ചു*

പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ICSR) ഏപ്രില്‍ മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആറ്, ഏഴ്, എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷകള്‍ https://ksca.org എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ നാലിന് രാവിലെ പത്ത് മുതല്‍ 11 വരെ ഐ സി എസ് ആറില്‍ നടക്കും. ഏപ്രില്‍ ആറിന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 0494 2665489, 8281098868, 9846715386, 9645988778.

*റാങ്ക് ലിസ്റ്റ് റദ്ദായി*

പാലക്കാട് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ഫിറ്റര്‍ തസ്തികയിലേക്കുള്ള (കാറ്റ. നം. 477/2021) നിയമനത്തിനായി നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

*ജോബ് ഡ്രൈവ് ഏഴിന്*

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് മാര്‍ച്ച് ഏഴിന് രാവിലെ 10 മണിക്ക് നടക്കും. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കായി സര്‍വീസ് എഞ്ചിനീയര്‍, സര്‍വീസ് കോ ഓര്‍ഡിനേറ്റര്‍, ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍, ഗ്രോത്ത് മാനേജര്‍, ഏജന്‍സി ലീഡര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ എന്നീ തസ്തികകളിലാണ് നിയമനം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് ജോബ്‌ഡ്രൈവില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും 300 രൂപ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസും സഹിതം പാലക്കാട് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ എത്തണം. ഫോണ്‍: 0491-2505435, 0491-2505204.

*പി.എസ്.സി പരീക്ഷാ പരിശീലനം*

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പി എസ് സി സൗജന്യ മത്സര പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. പാലക്കാട് ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടിക വര്‍ഗ വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ എസ് എസ് എല്‍ സി വിജയിച്ചവരായിരിക്കണം. ജാതി- വരുമാനം സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , പാസ് പോര്‍ട്ട് സൈസ് ഫോട്ടോ, വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷ എന്നിവ സഹിതം മാര്‍ച്ച് 11 ന് വൈകീട്ട് അഞ്ചിന് മുമ്പായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505383.

*അപേക്ഷ ക്ഷണിച്ചു*

വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മിഷിനിസ്റ്റ് (സി പി പി എം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ആകെ 40 സീറ്റുകളാണുള്ളത്. എസ് എസ് എല്‍ സി വിജയം/ പ്ലസ്ടുവാണ് യോഗ്യത. അപേക്ഷകര്‍ 2026 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയായവരും 23 വയസ് കവിയാത്തവരും ആയിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും പത്ത് ശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും പത്ത് ശതമാനം സീറ്റുകള്‍ മറ്റുള്ളവര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്നോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ഒന്‍പതിന് അഞ്ചിന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ എത്തിക്കണം. ഫോണ്‍ : 04922 256424, 9747172107, 9995526395.

 

*കനാല്‍ തുറക്കും*

പള്ളികുറുപ്പ്, മാങ്ങോട് കുണ്ടുകണ്ടം പുല്ലിശ്ശേരി ഭാഗത്തേക്ക് ജലവിതരണം നടത്തുന്നതിനായി പള്ളികുറുപ്പ് ഉപകനാല്‍ മാര്‍ച്ച് ആറിന് വെള്ളിയാഴ്ച രാവിലെ എട്ടിന് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

*അപേക്ഷ ക്ഷണിച്ചു*

പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0491 2504599, 8590605273.

 

*കൂടിക്കാഴ്ച ആറിന്*

ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ആശ വര്‍ക്കര്‍മാര്‍ക്കുള്ള അഭിമുഖം മാര്‍ച്ച് ആറിന് രാവിലെ 10 മണിക്ക് ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടക്കും. പത്താം ക്ലാസ്സ് യോഗ്യത ഉള്ള, വിവാഹിതര്‍ക്ക് പങ്കെടുക്കാം. അതാത് വാര്‍ഡിലും ഊരിലുമുള്ള സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 25 -45 വയസ്സ് വരെ, നാല്‍പ്പത്തിയഞ്ച് വയസ്സ് കവിയരുത്. നേതൃപാടവവും, ആശയവിനിമയശേഷിയും, വിവേചന രഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയുമായിരിക്കണം. വാര്‍ഡ് 11 കുറവന്‍പ്പടിയിലെ ഒരു ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. ഹാംലെറ്റ് ആശ (നാല് ) ഒഴിവിലേക്ക് ഷോളയൂര്‍, മുത്തിക്കുളം, തൂവ, വെങ്കക്കടവ് എന്നീ ഉന്നതിക്കളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ളവര്‍ക്ക് മാത്രം പങ്കെടുക്കാം.

*ക്വട്ടേഷന്‍ ക്ഷണിച്ചു*

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് ( ഗവ. മെഡിക്കല്‍ കോളേജ്) മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ലഭിച്ച ക്വട്ടേഷനുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04971 2974125.

*ക്ലബ്ബ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു*

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഏപ്രില്‍ 31 വരെ ക്ലബ്ബ് രജിസ്‌ട്രേഷന്‍ ചെയ്യാം. സ്‌പോര്‍ട്‌സ് സൊസൈറ്റി ആക്ട് അനുസരിച്ച് ക്ലബ്ബ് രജിസ്‌ട്രേഷന്‍ / ക്ലബ്ബ് പുതുക്കല്‍ ചെയ്തിട്ടുള്ള ക്ലബ്ബുകള്‍ക്ക് മാത്രമേ കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കൂ. പുതുക്കലിന് വരുന്ന ക്ലബ്ബുകള്‍ ആവശ്യമായ രേഖകള്‍ കൊണ്ടുവരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505100.

Spread the News

Leave a Comment