ചെർപ്പുളശ്ശേരി: മെയ് 11, 12 തിയ്യതികളിലായി നടക്കുന്ന തൂത കാളവേല പൂരാഘോഷത്തിലേക്കുള്ള ആദ്യസംഭാവന കുലുക്കാംപറമ്പിൽ സുരേഷിൽ നിന്നും ഏറ്റുവാങ്ങി കൊണ്ട്v ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.രാമചന്ദ്രൻ, സെക്രട്ടറി പ്രതീഷ് വീട്ടിക്കാട് എന്നിവർ പൂരം ധനസമാഹരണം ഉദ്ഘാടനം ചെയ്തു.കമ്മിറ്റി ഭാരവാഹികളായ വി.കൃഷ്ണദാസ്, പി വി സാജൻ, ടി.പി. അരുൺ രക്ഷാധികാരി പി.ജയൻ എന്നിവർ സന്നിഹിതരായി.