കൊച്ചി. ക്ഷേത്രകലയായ സോപാനസംഗീതത്തെ
ഭക്തിയുടെ ഉന്നതവും ഉദാത്തവുമായ അലൗകിക തലങ്ങളിലേക്ക് ഉയർത്തുവാൻ ഭാവസാന്ദ്രമായ ആലാപന സിദ്ധിയുള്ള സംഗീതജ്ഞയാണ് ശ്രീലക്ഷ്മി
കല്ലാറ്റ്. അതുപോലെ ആ നാദവിസ്മയത്തിന് അനുയോജ്യമായി
ഇടയ്ക്കയിൽ താളസമന്വയം സൃഷ്ടിക്കുന്നത് ഭർത്താവായ ഡോ. ജഗദീഷ് . ജി. നമ്പ്യാരാണ്. ഇവർ രണ്ടു പേരും ചേർന്നവതരിപ്പിക്കുമ്പോൾ,
സോപാന സംഗീതം ഭക്തിസാന്ദ്രവും ഭാവദീപ്തവും താളലയസമ്പന്നവുമാകുന്നു. ഇവരുടെ സോപാന സംഗീത കീർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കൂടാതെ നിരവധി വേദികളിലും ഇവർ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നു.
കുഞ്ചൻ നമ്പ്യാരുടെ തലമുറയിൽപ്പെട്ട ഡോ. ജഗദീഷ് . ജി. നമ്പ്യാർ ഒരു അക്കാഡമിഷ്യനും എറണാംകുളത്തെ ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്സ് ആൻഡ് സയൻസ് സിലെ വൈസ് പ്രിൻസിപ്പാളുമാണ്.
ശ്രീലക്ഷ്മി കല്ലാറ്റ് കേരളത്തിലെ
യുവ കർണ്ണാടക സംഗീതജ്ഞയാണ്. ഇവർ നിരവധി വേദികളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ലക്ഷ്മീസ് ഓൺലൈൻ മ്യൂസിക് അക്കാഡമിയുടെ ഡയറക്ടറായ ഇവർക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ശിഷ്യരുണ്ട്.
കൂടാതെ ഫ്ലവേഴ്സ് ചാനലിൽ പാട്ടും പാടി
എന്ന പരിപാടിയിൽ പ്രമുഖരായ ദിവ്യ.എസ് അയ്യർ IAS, ചലച്ചിത്ര പിന്നണി ഗായികയും സംഗീതജ്ഞയുമായ ഇന്ദുലേഖ വാര്യർ, സോപാന വാനമ്പാടി ആശാ ശരത്ത്, ചൈൽഡ് സ്പെഷ്യലിസ്റ്റും ഗായികയുമായ ഡോ. സൗമ്യസരിൻ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഏറെ ശ്രദ്ധേയമാണ്.
24 – News ചാനലിൽ ഉഷ നങ്ങ്യാരുടെ പ്രത്യൂഷ
എന്ന ഡോക്യമെന്ററിയിൽ പശ്ചാത്തല സംഗീതാലാപനം ശ്രീലക്ഷ്മി കല്ലാറ്റാണ് നിർവ്വഹിച്ചിട്ടുള്ളത്.
ജോലിത്തിരക്കുകൾക്കിടയിലും ഇവർ ഏറെ സ്നേഹിക്കുന്ന ക്ഷേത്ര കലയായ
സോപാനസംഗീതത്തെ വിവിധ വേദികളിൽ അവതരിപ്പിച്ച് ആസ്വാദക ഹൃദയം കീഴടക്കിക്കൊണ്ടിരിയ്ക്കുന്നു. ആലാപനത്തിലെ സൗന്ദര്യവും ഇടയ്ക്കിയിലെ മാസ്മരികതയും ഒത്തുചേർന്ന ” നാട്ടീണം ” എന്ന പേരിൽ ഇവർ അവതരിപ്പിച്ച സംഗീത പരിപാടി കഴിഞ്ഞദിവസം പെരിന്തൽമണ്ണ ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാലയിൽ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർക്ക് നവ്യാനുഭൂതി പകർന്നു.
ഡോക്ടർ മുരളി മോഹൻ
ഇവരുടെ സോപാനസംഗീത കീർത്തനങ്ങൾ കാണേണ്ടവർക്ക് അവരുടെ യൂട്യൂബ് ലിങ്ക് കൂടെ ചേർക്കുന്നു..
Link :- https://www.youtube.com/@Shreelakshmi_Kallat