anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടു താലപ്പൊലി ആഘോഷ പരിപാടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച ബ്രോഷർ പ്രകാശനം മലപ്പുറം എ.ഡി.എം.കെ. ദേവകി ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിപി മോഹൻദാസിന് നൽകി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ യൂസഫ് കോക്കാടൻ, ക്ഷേത്രം സെക്രട്ടറി എൻ. പി.മുരളി, പി പി ചന്ദ്രശേഖരൻ, ടി പി സുരേഷ് കുമാർ, കെ മുരളീധരൻ, എം പി രാമചന്ദ്രൻ, എംപി മജീദ് മാസ്റ്റർ, തൂളിയത്ത് ബഷീർ, ഇ. വി.രാജീവ്, എൻ.പീതാംബരൻ, ജയപ്രകാശ് മണലായ തുടങ്ങിയവർ സംസാരിച്ചു. 2026 ഫെബ്രുവരി 21 മുതൽ മാർച്ച് 3 കൂടിയുള്ള 11ദിവസങ്ങളിൽ ആണ് ഇപ്രാവശ്യത്തെപാട്ട് താലപ്പൊലി ആഘോഷ പരിപാടികൾ.
അതോടനുബന്ധിച്ച് 2026 ഫെബ്രുവരി 17ന് നടക്കുന്ന ദേശപ്പാട്ടിൽ തട്ടകത്തിലെ 11 ദേശങ്ങളിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കും. ഫെബ്രുവരി 21ന് ശനിയാഴ്ച ശ്രുതി ലയ നൃത്ത കലാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യ ങ്ങൾ, 22ന് കാലത്ത് പെരിന്തൽമണ്ണ താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃ സമിതികൾ അവതരിപ്പിക്കുന്ന നാരായണീയ പാരായണം, അന്നേദിവസം വൈകിട്ട് ടീം സവിധം അങ്ങാടിപ്പുറം, ചിലങ്ക നൃത്ത വിദ്യാലയം ആനമങ്ങാട്,അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ,, 23ന് തിങ്കളാഴ്ച സ്വരലയ നൃത്ത കലാലയം മേലാറ്റൂർ അവതരിപ്പിക്കുന്ന നൃത്ത നൃത്തങ്ങൾ, 24 വൈകിട്ട് കുന്നിന്മേൽ ഭജൻസ് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ, 25ന് ബുധനാഴ്ച വൈകിട്ട് ടീം മൃദുപാ ണി എരവിമംഗലം, പഞ്ചമി കൈകൊട്ടിക്കളി സംഘം എടത്തറ അവതരിപ്പിക്കുന്ന തിരുവാതിര കളി, തുടർന്ന്ജി ജില്ലയിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കൃഷ്ണൻ നായർ സ്മാരക വായനശാലയുമായി സഹകരിച്ച് കവിയരങ്, 26ന് വ്യാഴാഴ്ച വൈകിട്ട് പെരിന്തൽമണ്ണ ഷെൽട്ടർ, ശ്രീരാഗം അക്കാദമി, ശിവാത്മിക ടീം മണലായ, ടീം തുളസീദളം എടത്തറ എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിര കളി, ശിഖ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, 27ന് വെള്ളി വൈകിട്ട് ശ്രീദളം കാറൽമണ്ണ,ശിവപാർവ്വതി പന്നിയംകുർശ്ശി,മയൂര കുന്നക്കാട്ടുകുഴി,രൂപകല ചെർപ്പുളശ്ശേരി,അവതരിപ്പിക്കുന്ന തിരുവാതിര കളികൾ, വിശേഷങ്ങൾ ചുറ്റു താലപ്പൊലി യോടനുബന്ധിച്ച് കലാഭാരതി അഭി അവതരിപ്പിക്കുന്ന തായമ്പക, 28ന് ശനിയാഴ്ച വൈകിട്ട് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ,തുടർന്ന് അയ്യപ്പന് കളം പാട്ട്, മാർച്ച് ഒന്നിന് ഞായറാഴ്ച കാലത്ത് മുതൽ തട്ടക ദേശത്തിലെ ഭക്തജനങ്ങളുടെ വകയായി പറയെടുപ്പ് മഹോത്സവം, വൈകിട്ട് ടീം ഗൗരി ശങ്കരം അങ്ങാടിപ്പുറം, ശിവദം പെരിന്തൽമണ്ണ, ദേവി കൃപ ആനമങ്ങാട്, അഗ്രിമ പെരിന്തൽമണ്ണ, വൃന്ദാവനം ആനമങ്ങാട് ശ്രീധർമ്മശാസ്താ പാതായിക്കര മനപ്പടി അവതരിപ്പിക്കുന്ന തിരുവാതിര കളികൾ തുടർന്ന് ദേബാശിഷ് അധികാരി, സുഷമാ മനോജ് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജൻസ്, രാത്രി 8ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ പുന്നക്കോട് യുവജന കൂട്ടായ്മ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, രണ്ടിന് തിങ്കളാഴ്ച പാട്ട് ഘോഷം വൈകിട്ട് 6 30 മുതൽ വിവിധ ദേശവേലകളുടെ വേല വരവ് തുടർന്ന് കൂട്ടിമേളം, 3ന് ചൊവ്വാഴ്ച താലപ്പൊലി കാലത്ത്‌ 7ന് കൊട്ടിയറിയിക്കൽ , 7 30ന് പുന്നക്കോട് ശിവക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച ശീവേലി, 8ന് പഞ്ചാരിമേളം, ഉച്ചയ്ക്കുശേഷം2.30ന് പൂതം കളി,ആണ്ടിപ്പൂതം കാളവരവ്, 3ന് ഉച്ചപ്പാട്ട്, 4ന് താലപ്പൊലി കൊട്ടിയിറങ്ങൽ, 5.15ന് ആനമങ്ങാട് അരിയേറ് ചടങ്ങ് , 6.15ന് ക്ഷേത്ര നടക്കൽ പഞ്ചവാദ്യം തുടർന്ന് പാണ്ടിമേ ളം, 11ന് ആകാശ വിസ്മയം ,മാർച്ച് നാലിന് ബുധനാഴ്ച മലപ്പുറം പാലക്കാട് ജില്ലകളിലെ ചവിട്ടുകളി സംഘങ്ങൾ അവതരിപ്പിക്കുന്ന ഗംഭീര ചവിട്ട് കളിയും താലപ്പൊലിയുടെ ഭാഗമായി നടക്കും.

Spread the News

Leave a Comment