anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

റിംസിം ജീര’യെ വീണ്ടും അവതരിപ്പിച്ച് കൊക്കകോള

കൊച്ചി: കൊക്കകോള ഇന്ത്യ തങ്ങളുടെ പ്രശസ്ത പാനീയമായ ‘റിംസിം ജീര’യെ പുതിയ ക്യാംപെയിനോടെ വിപണിയില്‍ തിരിച്ചെത്തിച്ചു.

ക്യാംപെയിനിന്റെ ഭാഗമായി, പ്രശസ്ത സംഗീതസംവിധായകനായ ആര്‍.ഡി.ബര്‍മന്റെ പ്രശസ്ത ഗാനം ‘ദുനിയ മേന്‍ ലോകോന്‍ കൊ’ പുതുക്കി അവതരിപ്പിച്ചു. ഗാനത്തിലെ ‘ബീറാ…’ എന്ന ഭാഗം ‘ജീറാ…’യായി മാറ്റിയാണ് പുതിയ പരസ്യം ഒരുക്കിയിരിക്കുന്നത്. ഒരു സിപ്പ് റിംസിം ജീര കുടിച്ചാല്‍ ഉണ്ടാകുന്ന സന്തോഷവും അതിന്റെ പ്രത്യേക രുചിയും പരസ്യചിത്രം അവതരിപ്പിക്കുന്നു.
70 വര്‍ഷത്തിലധികം പാരമ്പര്യമുള്ള റിംസിം ജീരയെ പുതുമയോടെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ആര്‍.ഡി. ബര്‍മന്‍ ഗാനത്തിലെ പുതുക്കിയ സംഗീതഭാഗം കേള്‍ക്കുന്നവരുടെ മനസ്സില്‍ പതിയുന്ന തരത്തിലാണെന്നും കമ്പനിയുടെ എമര്‍ജിങ് കാറ്റഗറിസ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ സോബന്‍ജീത് റാഥ് പറഞ്ഞു.
പരസ്യചിത്രം സംവിധാനം ചെയ്തത് സിഗ്‌സാഗ് ഫിലിംസിന്റെ അഭിജിത് സുധാകര്‍ ആണ്. ക്രിയേറ്റീവ് ഏജന്‍സിയായ ടാലന്റഡിലെ തനിമ കോഹ്‌ലി ക്യാംപെയിനിന്റെ സൃഷ്ടിപരമായ സമീപനത്തെക്കുറിച്ച് പ്രതികരിച്ചു.
ഇന്ത്യയിലെ ആദ്യത്തെ എത്‌നിക് ഫ്‌ളേവര്‍ റെഡി ടു ഡ്രിങ്ക് പാനീയങ്ങളില്‍ ഒന്നായി റിംസിം അറിയപ്പെടുന്നു. ഇന്ത്യന്‍ അടുക്കളകളില്‍ സുപരിചിതമായ ജീരയുടെ രുചിയിലാണ് ഇത് തയ്യാറാക്കിയത്. 250 മില്ലി പാക്കിന് 10 രൂപ എന്ന വിലയിലാണ് ഉല്‍പ്പന്നം ലഭ്യമാകുന്നത്.

Spread the News

Leave a Comment