ചെർപ്പുളശ്ശേരി. വള്ളുവനാട്ടിലെ പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവം നാളെ നടക്കും. ഉച്ചയ്ക്കുശേഷം വിവിധ ദേശങ്ങളിൽ നിന്നും എത്തുന്ന വേലകൾ ക്ഷേത്ര പറമ്പിൽ അണിചേരും. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാർ പൂരം ആഘോഷത്തിൽ പങ്കുകൊള്ളും. പ്രസിദ്ധ താള വിദഗ്ധർ ഒരുക്കുന്ന പഞ്ചവാദ്യം മേളം എന്നിവ ചടങ്ങിന് മാറ്റു കൂട്ടും. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പൂരത്തിൽ പങ്കുകൊള്ളും 