ചെർപ്പുളശ്ശേരി
സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 14 ജില്ലകളിലും നടന്നു വരുന്ന ശ്രീരാമരാജ്യം 2026 എന്ന ഏകദിന രാമായണ സംഗമത്തിന്റെ ഉദ്ഘാടന പരിപാടി പാലക്കാട് ജില്ലയിലെ ചെയർപ്പുളശ്ശേരി പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീദുർഗ ഓഡിറ്റോറിയത്തിൽ നടന്നു. സനാതന ധർമ്മ പാഠശാല അധ്യാപകനും സംയോജകനുമായ രാജേഷ് നാദാപുരം ഉദ്ഘാടനം ചെയ്തു പരിപാടിയിൽ ഭദ്രദീപംകൊളുത്തിയത് വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള വൈഷ്ണവ് കല്ലാറ്റിൽ,
അഭിനവ് സി ,മാളവിക വാര്യർ, അനഘ സതീഷ്, എന്നീ യുവ പ്രതിഭകൾ ആയിരുന്നു. പാഠശാല പാലക്കാട് ജില്ലാ പ്രസിഡന്റ് ബി അജയകുമാർ അധ്യക്ഷതവഹിച്ച യോഗത്തിൽ പാഠശാല സംസ്ഥാന
കോർഡിനേറ്റർ ശ്രീകുമാർ പരിയാനം പറ്റ ഗിരീഷ് മൊറയൂർ അമൽ ശ്രീനിവാസൻ പാഠശാല ജില്ലാ സെക്രട്ടറി ശങ്കരനാരായണൻ ജില്ലാ കോഡിനേറ്റർ അനു സുരേഷ് ജില്ല ട്രഷറർ ശ്രീജിത്ത് കെ എന്നിവർ സംസാരിച്ചു പരിപാടിയിൽ 400 ഓളം വിദ്യാർത്ഥികൾ ബാലകാണ്ഡവും അത്രയും തന്നെ മുതിർന്നവർ അയോദ്ധ്യാകാണ്ഡവും പാരായണം ചെയ്തു ഉച്ചഭക്ഷണത്തിനു ശേഷം 40 ഓളം കുട്ടികൾ പങ്കെടുത്ത നൃത്ത ശില്പവും പുത്തനാക്കൽ മാതൃസമിതി അംഗങ്ങൾ തിരുവാതിരയുo അവതരിപ്പിച്ചു.